വിശാല്‍ നായകനാവുന്ന സുന്ദര്‍ സി ചിത്രം 'ആക്ഷന്റെ' ട്രെയ്‌ലര്‍ പുറത്തെത്തി. പേരുപോലെ തന്നെ ആക്ഷന്‍ രംഗങ്ങള്‍ക്ക് പ്രാധാന്യമുള്ള സിനിമയുടെ 2.04 മിനിറ്റ് ദൈര്‍ഘ്യമുള്ള ട്രെയ്‌ലറാണ് പുറത്തെത്തിയിരിക്കുന്നത്. മലയാളിതാരം ഐശ്വര്യ ലക്ഷ്മിയാണ് നായിക. ഐശ്വര്യയുടെ തമിഴ് അരങ്ങേറ്റ ചിത്രമാണ് ഇത്. തമന്നയും ഒരു പ്രധാന വേഷത്തിലുണ്ട്.

യോഗിബാബു, ആകാന്‍ഷ പുരി, കബീര്‍ ദുഹാന്‍ സിംഗ്, രാംകി തുടങ്ങിയവരും വിവിധ കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. ഹിപ്‌ഹോപ് തമിഴയുടേതാണ് സംഗീതം. ഛായാഗ്രഹണം ഡുഡ്‌ലീ. സംഘട്ടന സംവിധാനം അന്‍പറിവ്.