വിനയന്‍ സംവിധാനം ചെയ്യുന്ന 'ആകാശഗംഗ 2'ന്റെ ഒഫിഷ്യല്‍ ട്രെയ്‌ലര്‍ പുറത്തെത്തി. 20 വര്‍ഷം മുന്‍പെത്തി തീയേറ്ററുകളില്‍ വന്‍ വിജയം നേടിയ 'ആകാശഗംഗ'യുടെ രണ്ടാംഭാഗമാണ് ചിത്രം. ആദ്യഭാഗം പോലെ ഹൊററും നര്‍മ്മവും ചേര്‍ന്ന ചിത്രമായിരിക്കും ഇതെന്ന് ട്രെയ്‌ലര്‍ പറയുന്നു.

പുതുമുഖം ആരതിയാണ് നായിക. രമ്യ കൃഷ്ണന്‍, വിഷ്ണു വിനയ്, വിഷ്ണു ഗോവിന്ദ്, സലിം കുമാര്‍, ഹരീഷ് കണാരന്‍, രാജാമണി, ഹരീഷ് പേരടി, സുനില്‍ സുഗത, ഇടവേള ബാബു, റിയാസ് തുടങ്ങി വന്‍ താരനിരയാണ് ചിത്രത്തില്‍ അണിനിരക്കുന്നത്. നവംബര്‍ ഒന്നിന് തീയേറ്ററുകളിലെത്തും.