അമിത് ചക്കാലക്കല്‍ നായകനാകുന്ന പുതിയ സിനിമയാണ് യുവം. യുവം എന്ന സിനിമയുടെ ആദ്യത്തെ ടീസര്‍ അണിയറപ്രവര്‍ത്തകര്‍ പുറത്തുവിട്ടു. പിങ്കു പീറ്റര്‍ ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. വൈറസിന് സിനിമയെ ഇല്ലാതാക്കാനാകില്ല എന്ന് പറഞ്ഞാണ് ടീസര്‍ തുടങ്ങുന്നത്. അമിത് ചക്കാലക്കലിനെ വക്കീല്‍ വേഷത്തില്‍ ടീസറില്‍ കാണാം.

ഡയാന ഹമീദ് ആണ് ചിത്രത്തിലെ നായകൻ. നിര്‍മല്‍ പാലാഴി ഒരു പ്രധാനപ്പെട്ട കഥാപാത്രമായി എത്തുന്നു. വേറിട്ട ടീസറാണ് എന്ന് അഭിനന്ദിച്ച് ആരാധകര്‍ രംഗത്ത് എത്തുന്നുണ്ട്. ബി കെ ഹരിനാരായണനാണ് ഗാനരചയിതാവ്. ഗോപി സുന്ദര്‍ സംഗീത സംവിധാനം നിര്‍വഹിക്കുന്നു.