മിഥുന്‍ മാനുവല്‍ തോമസ് സംവിധാനം ചെയ്യുന്ന ക്രൈം ത്രില്ലര്‍ ചിത്രം 'അഞ്ചാം പാതിരാ'യുടെ ട്രെയ്‌ലര്‍ പുറത്തെത്തി. പൊലീസിനെ കുഴക്കുന്ന ഒരു പരമ്പര കൊലയാളിയുടെ കഥയാണ് ചിത്രമെന്ന സൂചനയുമായാണ് ട്രെയ്‌ലര്‍ എത്തിയിരിക്കുന്നത്. ആദ്യാവസാനം ത്രില്ലര്‍ മൂഡ് നിലനിര്‍ത്തുന്നുണ്ട് 2.17 മിനിറ്റ് ദൈര്‍ഘ്യമുള്ള ട്രെയ്‌ലര്‍.

സംവിധായകന്റേത് തന്നെയാണ് രചന. ആഷിക് ഉസ്മാന്‍ പ്രൊഡക്ഷന്‍സ് നിര്‍മ്മിക്കുന്ന ചിത്രത്തിന്റെ ഛായാഗ്രഹണം നിര്‍വ്വഹിച്ചിരിക്കുന്നത് ഷൈജു ഖാലിദ് ആണ്. സംഗീതം സുഷിന്‍ ശ്യാം. എഡിറ്റിംഗ് സൈജു ശ്രീധരന്‍. സൗണ്ട് ഡിസൈന്‍ വിഷ്ണു ഗോവിന്ദ്, ശ്രീ ശങ്കര്‍ എന്നിവര്‍ ചേര്‍ന്ന്. 

കുഞ്ചാക്കോ ബോബന്‍ നായകനാവുന്ന ചിത്രത്തില്‍ ഷറഫുദ്ദീന്‍, ഉണ്ണിമായ, ഇന്ദ്രന്‍സ്, ശ്രീനാഥ് ഭാസി, രമ്യ നമ്പീശന്‍, ജിനു ജോസഫ് തുടങ്ങിയവര്‍ അഭിനയിക്കുന്നു.