Asianet News MalayalamAsianet News Malayalam

പ്രണയം പറഞ്ഞ് കുട്ടി ജാനുവും സണ്ണി വെയ്നും; അനുഗ്രഹീതന്‍ ആന്റണി ടീസർ

96 എന്ന തമിഴ് ചിത്രത്തിലൂടെ ശ്രദ്ധേയയായ ഗൗരി കിഷനാണ് ചിത്രത്തില്‍ നായികയായി എത്തുന്നത്
 

anugraheethan antony teaser
Author
Kochi, First Published Aug 19, 2020, 1:32 PM IST

സണ്ണി വെയ്ന്‍ നായകനായി എത്തുന്ന ‘അനുഗ്രഹീതന്‍ ആന്റണി’ എന്ന ചിത്രത്തിന്റെ ടീസർ പുറത്തിറങ്ങി. സണ്ണി വെയ്ന്റെ ജന്മദിനത്തോടനുബന്ധിച്ച് പൃഥ്വിരാജിന്റെ ഔദ്യോഗിക പേജിലൂടെയാണ് ടീസർ പുറത്തിറക്കിയത്. ലക്ഷ്യ എന്റർടെയ്ൻമെന്റിന്റെ ബാനറിൽ എം ഷിജിത്ത് നിർമിക്കുന്ന ചിത്രം നവാഗതനായ പ്രിന്‍സ് ജോയി ആണ് സംവിധാനം ചെയ്തിരിക്കുന്നത്. 96 എന്ന തമിഴ് ചിത്രത്തിലൂടെ ശ്രദ്ധേയയായ ഗൗരി കിഷനാണ് ചിത്രത്തില്‍ നായികയായി എത്തുന്നത്. 
 


അരുൺ മുരളീധരൻ സംഗീത സംവിധാനം ചെയ്തിരിക്കുന്ന ചിത്രത്തിൽ ഗാന രചന നിർവഹിച്ചിരിക്കുന്നത് മനു മഞ്ജിത്താണ്. സംഗീതത്തിനും പ്രണയത്തിനും കുടുംബ ബന്ധങ്ങൾക്കുമെല്ലാം ഒരുപാട് പ്രാധാന്യമുള്ള കഥയുമായാണ് അനുഗ്രഹീതൻ ആന്റണി പ്രേക്ഷകരിലേക്കെത്തുന്നത്. ജിഷ്ണു സ് രമേശിന്റേയും അശ്വിൻ പ്രകാശിന്റെയും കഥക്ക് തിരക്കഥയും സംഭാഷണവും ഒരുക്കിയിക്കുന്നത് നവീൻ ടി മണിലാൽ ആണ്. സണ്ണി വെയിനിനും ഗൗരിക്കുമൊപ്പം, സിദ്ധിഖ്, ഇന്ദ്രൻസ്, സൂരജ് വെഞ്ഞാറമൂട്, ബൈജു സന്തോഷ്, ഷൈൻ ടോം ചാക്കോ, മാല പാർവതി, മുത്തുമണി, മണികണ്ഠൻ ആചാരി, ജാഫർ ഇടുക്കി എന്നിങ്ങനെ ഒരു വലിയ താര നിര തന്നെ അനുഗ്രഹീതൻ ആന്റണിയുടെ ഭാഗമായുണ്ട്. സെൽവകുമാറാണ് ചിത്രത്തിന്റെ ക്യാമറ കൈകാര്യം ചെയ്തിരിക്കുന്നത്.

Follow Us:
Download App:
  • android
  • ios