അനുഷ്‍ക ഷെട്ടി നായികയാകുന്ന സസ്‍പെൻസ് ത്രില്ലറാണ് നിശബ്‍ദം. ചിത്രത്തിന്റെ ട്രെയിലര്‍ ചിത്രത്തിന്റെ പ്രവര്‍ത്തകര്‍ പുറത്തുവിട്ടു.

തമിഴിലും മലയാളത്തിലും നിശബ്‍ദത എന്ന് പേരിട്ടിരിക്കുന്ന ചിത്രം ഹേമന്ത് മധുര്‍കര്‍ ആണ് ചിത്രം സംവിധാനം ചെയ്‍തിരിക്കുന്നത്. ആര്‍ മാധവനും ഒരു പ്രധാന കഥാപാത്രമായി എത്തിയിരിക്കുന്നു. ബധിരയും മൂകയുമായ ചിത്രകാരി സാക്ഷിയായിട്ടാണ് അനുഷ്‍ക ഷെട്ടി അഭിനയിക്കുന്നത്.  തെലുങ്ക്, തമിഴ്, മലയാളം, ഹിന്ദി ഭാഷകളിലാണ് ചിത്രം പ്രദര്‍ശനത്തിന് എത്തുക.  ഹൊറര്‍ സിനിമയുടെ സ്വഭാവവും ചിത്രത്തിനുണ്ട്. കൊന വെങ്കട് ആണ് ചിത്രത്തിന്റെ തിരക്കഥ എഴുതിയിരിക്കുന്നത്.