കീര്‍ത്തി സുരേഷ് നായികയാകുന്ന പെൻഗ്വിൻ പ്രേക്ഷകര്‍ കാത്തിരിക്കുന്ന ചിത്രങ്ങളില്‍ ഒന്നാണ്. സിനിമ കാണാൻ തോന്നിപ്പിക്കുംവിധം ആകാംക്ഷകളുള്ള രംഗങ്ങളുമായി സിനിമയുടെ ട്രെയിലര്‍ അണിയറപ്രവര്‍ത്തകര്‍ പുറത്തുവിട്ടു.

ത്രില്ലര്‍ ചിത്രമായിട്ടാണ് പെൻഗ്വിൻ എത്തുന്നത്. ഈശ്വര്‍ കാര്‍ത്തിക് ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. തന്റെ കുഞ്ഞിനെ അന്വേഷിക്കുന്ന അമ്മയുടെ വേഷത്തിലാണ് കീര്‍ത്തി സുരേഷ് ചിത്രത്തില്‍ എത്തുന്നത്. സന്തോഷ് നാരായണനാണ് സംഗീത സംവിധാനം നിര്‍വഹിക്കുന്നത്. കാര്‍ത്തിക് പളനിയാണ് ചിത്രത്തിന്റെ ഛായാഗ്രാഹണം നിര്‍വഹിക്കുന്നത്. 19ന് ആമസോണ്‍ പ്രൈം വീഡിയോയിലൂടെയാണ് ചിത്രം  എത്തുക. മദംപട്ടി രംഗരാജും ചിത്രത്തില്‍ അഭിനയിക്കുന്നുണ്ട്. തമിഴിലും തെലുങ്കിലും ചിത്രം മൊഴി മാറ്റി എത്തും.