ഒക്റ്റോബര്‍ 14 ന് തിയറ്ററുകളില്‍

അനിര്‍ബന്‍ ബോസ് രചനയും സംവിധാനവും നിര്‍വ്വഹിച്ച ബോളിവുഡ് ചിത്രം അയെ സിന്ദഗിയുടെ ഒഫിഷ്യല്‍ ട്രെയ്‍ലര്‍ പുറത്തെത്തി. ഒരു യഥാര്‍‍ഥ സംഭവത്തെ ആസ്പദമാക്കുന്ന സിനിമയെന്ന് അണിയറക്കാര്‍ പറഞ്ഞിരിക്കുന്ന ചിത്രം ഒരു 26 കാരന്‍റെ കഥയാണ് പറയുന്നത്. ലിവര്‍ സിറോസിസ് ബാധിച്ച ചെറുപ്പക്കാരനും ആശുപത്രിയിലെ ഗ്രീഫ് കൌണ്‍സിലര്‍ക്കുമിടയില്‍ ഉടലെടുക്കുന്ന ഊഷ്മളമായ ബന്ധത്തിന്‍റെ കഥയാണ് ചിത്രം പറയുന്നത്.

വിനയ് ചൗള എന്ന രോ​ഗിയായ ചെറുപ്പക്കാരനെ സത്യജീത് ദുബേയാണ് അവതരിപ്പിക്കുന്നത്. രേവതിയാണ് ആശുപത്രിയിലെ കൗണ്‍സിലറായി എത്തുന്നത്. രേവതി എന്നുതന്നെയാണ് ഈ കഥാപാത്രത്തിന്‍റെ പേര്. രേവതിയുടെ ഇടപെടലുകള്‍ വിനയ്‍യുടെ മനസില്‍ വീണ്ടും പ്രതീക്ഷകള്‍ പാകുകയാണ്. ശിലാദിത്യ ബോറ നിര്‍മ്മിച്ചിരിക്കുന്ന ചിത്രത്തിന്‍റെ ഛായാ​ഗ്ര​ഹണം സുര്‍ജോദീപ് ഘോഷ് ആണ്. എഡിറ്റിം​ഗ് സുരാജ് ​ഗുഞ്ജല്‍, പ്രൊഡക്ഷന്‍ ഡിസൈനര്‍ ഷീന ​ഗോല, വസ്ത്രാലങ്കാരം ശില്‍പി അ​ഗര്‍വാള്‍, സം​ഗീതം അനിര്‍ബന്‍ ബോസ്, സുറല്‍ ഇം​ഗലെ, പശ്ചാത്തല സം​ഗീതം അവിജിത്ത് കുണ്ഡു, സുറല്‍ ഇം​ഗലെ, ലൊക്കേഷന്‍ സൗണ്ട് സബ്യസാചി പൈ, സൗണ്ട് ഡിസൈനര്‍ അദീപ് സിം​ഗ് മന്‍കി, അനിന്ദിത് റോയ്, മാര്‍ക്കറ്റിം​ഗ് ശിലാദിത്യ ബോറ, ജഹന്‍ ബക്ഷി, വാര്‍ത്താ പ്രചരണം പാറുല്‍ ​ഗോസെയ്ന്‍, ഡിജിറ്റല്‍ ബിഷാല്‍ പോള്‍, പബ്ലിസിറ്റി ഡിസൈന്‍ പ്രൊമോഷോപ്പ്, വിതരണം പ്ലാന്‍റൂണ്‍ ഡിസ്ട്രിബ്യൂഷന്‍. പ്ലാന്‍റൂണ്‍ വണ്‍ ഫിലിംസ്, കെഡിഎം മീഡിയ എന്നീ ബാനറുകളിലാണ് ചിത്രത്തിന്‍റെ നിര്‍മ്മാണം. ഒക്റ്റോബര്‍ 14 ന് തിയറ്ററുകളില്‍ എത്തും. 

ALSO READ : ജിയോ ബേബി ചിത്രത്തില്‍ മമ്മൂട്ടിക്കൊപ്പം ജ്യോതിക?

അതേസമയം കഴിഞ്ഞ തവണത്തെ സംസ്ഥാന പുരസ്കാരങ്ങളില് മികച്ച നടിക്കുള്ള അവാര്‍‍ഡ് രേവതിക്ക് ആയിരുന്നു. ഭൂതകാലം എന്ന ചിത്രത്തിലെ പ്രകടനമാണ് രേവതിയെ പുരസ്കാരത്തിന് അര്‍ഹയാക്കിയത്. വിഷാദരോഗവും വിടുതല്‍ നേടാനാവാത്ത ഓര്‍മ്മകളുമൊക്കെ ചേര്‍ന്ന് കുഴമറിഞ്ഞ മനസുമായി ജീവിക്കേണ്ടിവരുന്ന ഒരു മധ്യവയസ്കയായിരുന്നു ചിത്രത്തിലെ രേവതിയുടെ കഥാപാത്രം.

Aye Zindagi - Official Trailer | Revathy, Satyajeet Dubey, Mrinmayee Godbole | In Cinemas 14th Oct