കിടുക്കി ആ ക്യാമിയോ റോള്‍; 'തെറി' ഹിന്ദിയില്‍ എത്തിയപ്പോള്‍ സംഭവിച്ചത്, ബേബി ജോണ്‍ ട്രെയിലര്‍

വരുൺ ധവാൻ നായകനായെത്തുന്ന തെറിയുടെ റീമേക്ക് ചിത്രം ബേബി ജോണിന്റെ ട്രെയിലർ പുറത്തിറങ്ങി. 

Baby John Trailer similer with tamil theri Atlee Varun Dhawan Keerthy Suresh Wamiqa G Jackie Shroff

മുംബൈ: മുംബൈ: വരുണ്‍ ധവാന്‍ പ്രധാന വേഷത്തില്‍ എത്തുന്ന ക്രിസ്മസ് ചിത്രം ബേബി ജോണ്‍ ട്രെയിലര്‍ പുറത്തിറങ്ങി. തമിഴിലെ വിജയ്‍യുടെ ഹിറ്റ് ചിത്രം തെറിയുടെ റീമേക്കാണ് ചിത്രം. തെറിയില്‍ നിന്നും കാര്യമായ മാറ്റങ്ങള്‍ ഒന്നും വരുത്താതെയാണ് ചിത്രം ഒരുക്കിയിരിക്കുന്നതെങ്കിലും ചിത്രത്തിലെ ക്യാമിയോ റോള്‍ ആണ് ഇപ്പോള്‍ പ്രേക്ഷകരെ ഞെട്ടിച്ചിരിക്കുന്നത്. 

ബേബി ജോണ്‍ ഹിന്ദിയില്‍ നിര്‍മ്മിക്കുന്നത് തെറി സംവിധായകനായ അറ്റ്ലിയാണ്. ജിയോ സ്റ്റുഡിയോസ്, സിനി 1 പ്ലസ് എന്നിവരും സഹ നിര്‍മ്മാതാക്കളാണ്. ബേബി ജോണിന്റെ സംവിധാനം കലീസാണ്. വരുണ്‍ ധവാൻ ബേബി ജോണായി ചിത്രത്തില്‍ എത്തുമ്പോള്‍ നായികയായ കീര്‍ത്തി സുരേഷിന് പുറമേ വാമിഖ ഗബ്ബി, ജാക്കി ഷ്രോഫ്, സാക്കിര്‍ ഹുസൈൻ, രാജ്‍പാല്‍ യാദവ്, സാന്യ മല്‍ഹോത്ര എന്നിവരും ഉണ്ട്. 

ചിത്രത്തില്‍ സല്‍മാന്‍ ഖാന്‍റെ ക്യാമിയോ റോള്‍ ഉണ്ടെന്നാണ് ട്രെയിലര്‍ നല്‍കുന്ന സൂചന. ട്രെയിലറിന്‍റെ അവസാനം റിലീസ് തീയതി പറയുന്നത് സല്‍മാന്‍റെ ശബ്ദത്തിലാണ്. ഒപ്പം ട്രെയിലറിലെ സല്‍മാന്‍ പ്രത്യക്ഷപ്പെടുന്ന ഭാഗങ്ങള്‍ ഇതിനകം ആരാധകര്‍ ഡീക്കോഡ‍് ചെയ്തിട്ടുണ്ട്. 

കീര്‍ത്തി സുരേഷ് നായികയായി എത്തുന്ന ആദ്യത്തെ ബോളിവുഡ് ചിത്രമാണ് ബേബി ജോണ്‍. നേരത്തെ ചിത്രത്തിലെ മെനേ മടക്ക എന്ന ഗാനം പുറത്തിറങ്ങിയിരുന്നു. അതീവ ഗ്ലാമറസ് ലുക്കിൽ വരുൺ ധവാനൊപ്പം നൃത്തം ചെയ്യുന്ന കീർത്തി സുരേഷാണ് ഈ ഗാനത്തില്‍ ഉണ്ടായിരുന്നത്. ദിൽജിത് ദോസഞ്ജും ദീയും ചേര്‍ന്നാണ് ഗാനം ആലപിച്ചിരിക്കുന്നത്. 

അതേ സമയം കഴിഞ്ഞ വെള്ളിയാഴ്ച ഇറങ്ങിയ ചിത്രത്തിലെ പിക്ലി പോം എന്ന ഗാനത്തിലെ മലയാള വരികള്‍ വിവാദമായിരുന്നു.  ഗാനത്തിന്‍റെ തുടക്കത്തില്‍ 'കുട്ടനാടന്‍ പുഞ്ചയിലെ' എന്ന് തുടങ്ങുന്ന മലയാള വരികള്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. റിയ സീപന എന്ന ഗായികയാണ് ഈ വരികള്‍ ആലപിച്ചിരിക്കുന്നത്. എന്നാല്‍ ഇത് തീര്‍ത്തും വികലമാണ് എന്നാണ് സോഷ്യല്‍ മീഡിയയില്‍ ട്രോളുകള്‍ വരുന്നത്.  എസ് തമന്‍ ആണ് ചിത്രത്തിന്‍റെ സംഗീതം.

സിദ്ധാര്‍ഥ് മല്‍ഹോത്രയും സെയ്‍ഫ് അലി ഖാനും, ഇനി റേസ് 4നായി കാത്തിരിപ്പ്

'അല്ലു ചെയ്തത് കണ്ടുപഠിക്ക്; വീണ്ടും മലയാളത്തിന് അപമാനം?': 'ബേബി ജോണ്‍' ഗാനത്തിനെതിരെ ട്രോള്‍

Latest Videos
Follow Us:
Download App:
  • android
  • ios