വരുൺ ധവാൻ നായകനായ ബേബി ജോണിലെ പുതിയ ഗാനത്തിന് വിമർശനം. ഗാനത്തിൽ ഉൾപ്പെടുത്തിയ മലയാള വരികൾ വികലമാണെന്ന് സോഷ്യൽ മീഡിയയിൽ ട്രോളുകൾ.

മുംബൈ: വരുണ്‍ ധവാന്‍ പ്രധാന വേഷത്തില്‍ എത്തുന്ന ക്രിസ്മസ് ചിത്രം ബേബി ജോണിലെ പുതിയ ഗാനം കഴിഞ്ഞ ദിവസമാണ് പുറത്തിറങ്ങിയത്. തമിഴില്‍ വന്‍ ഹിറ്റായ വിജയ് നായകനായ 'തെറി' എന്ന ചിത്രത്തിന്‍റെ റീമേക്കായ ബേബി ജോണ്‍ ഹിന്ദിയില്‍ നിര്‍മ്മിക്കുന്നത് തെറി സംവിധായകനായ അറ്റ്ലിയാണ്.ജിയോ സ്റ്റുഡിയോസ്, സിനി 1 പ്ലസ് എന്നിവരും സഹ നിര്‍മ്മാതാക്കളാണ്. ചിത്രത്തിലെ രണ്ടാമത്തെ ഗാനമാണ് വെള്ളിയാഴ്ച പുറത്തിറങ്ങിയത്. 

പിക്ലി പോം എന്ന ഗാനത്തിന് സംഗീതം നല്‍കിയിരിക്കുന്നത് തമന്‍ ആണ്. വിശാല്‍ മിശ്രയാണ് ഗാനം ആലപിച്ചിരിക്കുന്നത്. എന്നാല്‍ ഗാനത്തിന്‍റെ തുടക്കത്തില്‍ 'കുട്ടനാടന്‍ പുഞ്ചയിലെ' എന്ന് തുടങ്ങുന്ന മലയാള വരികള്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. റിയ സീപന എന്ന ഗായികയാണ് ഈ വരികള്‍ ആലപിച്ചിരിക്കുന്നത്. എന്നാല്‍ ഇത് തീര്‍ത്തും വികലമാണ് എന്നാണ് സോഷ്യല്‍ മീഡിയയില്‍ ട്രോളുകള്‍ വരുന്നത്. 

മലയാള ഗായകര്‍ക്ക് ഇത്രയും വിലയാണോ, ഈ വരികള്‍ മലയാളികളെക്കൊണ്ട് പാടിക്കാന്‍ പാടില്ലെ. തമിഴ് വരികളാണ് ഇവിടെ ചേര്‍ത്തിരുന്നതെങ്കില്‍ ഇത് ചെയ്യുമോ. ദില്‍സേയില്‍ എആര്‍ റഹ്മാനും, ഏറ്റവും അവസാനം പുഷ്പ 2വില്‍ ദേവി ശ്രീ പ്രസാദും മലയാളം വരികള്‍ ഉള്‍പ്പെടുത്തിയപ്പോള്‍ ചെയ്തത് കണ്ട് പഠിക്ക് എന്നതടക്കമാണ് എക്സിലും മറ്റും വരുന്ന പോസ്റ്റുകള്‍. 

Scroll to load tweet…

അതേ സമയം ബേബി ജോണിന്റെ സംവിധാനം കലീസാണ്. വരുണ്‍ ധവാൻ ബേബി ജോണായി ചിത്രത്തില്‍ എത്തുമ്പോള്‍ നായികയായ കീര്‍ത്തി സുരേഷിന് പുറമേ വാമിഖ ഗബ്ബി, ജാക്കി ഷ്രോഫ്, സാക്കിര്‍ ഹുസൈൻ, രാജ്‍പാല്‍ യാദവ്, സാന്യ മല്‍ഹോത്ര എന്നിവരും ഉണ്ട്. 

നേരത്തെ ചിത്രത്തിലെ മെനേ മടക്ക എന്ന ഗാനം പുറത്തിറങ്ങിയിരുന്നു. അതീവ ഗ്ലാമറസ് ലുക്കിൽ വരുൺ ധവാനൊപ്പം നൃത്തം ചെയ്യുന്ന കീർത്തി സുരേഷാണ് ഈ ഗാനത്തില്‍ ഉണ്ടായിരുന്നത്. ദിൽജിത് ദോസഞ്ജും ദീയും ചേര്‍ന്നാണ് ഗാനം ആലപിച്ചിരിക്കുന്നത്. 

YouTube video player

'അമരനില്‍ സായി പല്ലവിയുടെ ഫോണ്‍ നമ്പര്‍'; വിദ്യാര്‍ഥിയോട് മാപ്പ് പറഞ്ഞിട്ടും നിര്‍മ്മാതാക്കൾക്ക് രക്ഷയില്ല

ബോളിവുഡിന് ഇത് എന്ത് പറ്റി? 2024ലെ ബോക്സ് ഓഫീസ് കണക്കുകള്‍ പറയുന്നത് !