ശിവരാജ് കുമാറിനൊപ്പം ഭാവനയും എത്തുന്ന കന്നഡ ചിത്രം ഭജറംഗി 2ന്‍റെ ഒഫിഷ്യല്‍ ടീസര്‍ പുറത്തെത്തി. 2013ല്‍ പ്രദര്‍ശനത്തിനെത്തിയ ഫാന്‍റസി ആക്ഷന്‍ ചിത്രത്തിന്‍റെ രണ്ടാംഭാഗമാണ് ഇത്. ടീസറിലെ ചില ദൃശ്യങ്ങളില്‍ മെഗാ ഹിറ്റ് കന്നഡ ചിത്രം കെജിഎഫിനോട് സാദൃശ്യം പുലര്‍ത്തുന്നുണ്ട് ഭജറംഗി 2. നായകന്‍ ശിവരാജ് കുമാറിന്‍റെ പിറന്നാള്‍ ദിനത്തിലാണ് ടീസര്‍ പുറത്തെത്തിയിരിക്കുന്നത്.

ജയണ്ണ ഫിലിംസിന്‍റെ ബാനറില്‍ ജയണ്ണ, ഭോഗേന്ദ്ര എന്നിവര്‍ ചേര്‍ന്നാണു നിര്‍മ്മാണം. സ്വാമി ജെ ഗൗഡയാണ് ഛായാഗ്രഹണം. സംഗീതം അര്‍ജുന്‍ ജന്യ. എഡിറ്റിംഗ് ദീപു എസ് കുമാര്‍. ഡോ രവി വര്‍മ്മ, വിക്രം എന്നിവരാണ് ആക്ഷന്‍ കൊറിയോഗ്രഫി. അതേസമയം 10 ദിവസത്തെ ചിത്രീകരണം കൂടി ബാക്കിയുണ്ട് ചിത്രത്തിന്. അതിനായുള്ള അനുമതി കാത്തിരിക്കുകയാണ് അണിയറക്കാര്‍.