പേടിപ്പെടുത്തുന്ന രംഗങ്ങളുള്ള, കാൻഡിമാൻ എന്ന സിനിമയുടെ ട്രെയിലര്‍ പുറത്തുവിട്ടു.

പ്രേക്ഷകരില്‍ ഭീതി പടര്‍ത്താൻ ഒരു ഹൊറര്‍ ചിത്രം കൂടി. കാൻഡിമാൻ എന്ന ചിത്രത്തിന്റെ ട്രെയിലര്‍ പുറത്തുവിട്ടു.

ഓസ്‍കര്‍ ജേതാവ് ജോര്‍ദാൻ പീലിയാണ് ചിത്രത്തിന്റെ തിരക്കഥ എഴുതുന്നത്. നിയ ഡാകോസ്റ്റയാണ് ചിത്രം സംവിധാനം ചെയ്യുന്നത്. കാൻഡിമാൻ എന്ന 1992ലെ സിനിമയുടെ തുടര്‍ച്ചയാണ് പുതിയ സിനിമ. നഥാൻ, യഹിയ തുടങ്ങിയവര്‍ ചിത്രത്തില്‍ പ്രധാന വേഷങ്ങളിലെത്തുന്നു. ചിത്രം ജൂണിലാണ് റിലീസ് ചെയ്യുക.