മലയാളസിനിമയില്‍ നിന്ന് ഒരു ചലച്ചിത്ര സമുച്ചയം (Anthology) കൂടി. ആറ് പുതുമുഖ സംവിധായകര്‍ ചേര്‍ന്നൊരുക്കുന്ന ചിത്രത്തിന് 'ചെരാതുകള്‍' എന്നാണ് പേരിട്ടിരിക്കുന്നത്. മാമ്പ്ര ഫൗണ്ടേഷന്‍റെ ബാനറില്‍ ഡോ. മാത്യു മാമ്പ്രയാണ് നിര്‍മ്മാണം. ചിത്രത്തിന്‍റെ ആദ്യ ടീസര്‍ പുറത്തെത്തി.

ഷനൂബ് കരിവത്ത്, ശ്രീജിത്ത് ചന്ദ്രന്‍, ഫവാസ് മുഹമ്മദ്, അനു കുരിശിങ്കല്‍, ജയേഷ് മോഹന്‍, ഷാജന്‍ എസ് കല്ലായി എന്നിവരാണ് സംവിധായകര്‍. ആദില്‍ ഇബ്രാഹിം, മെറീന മൈക്കിള്‍, മാല പാര്‍വ്വതി, ബാബു അന്നൂര്‍, പാര്‍വ്വതി അരുണ്‍, ദേവകി രാജേന്ദ്രന്‍, ശിവജി ഗുരുവായൂര്‍, മനോഹരി ജോയ്, മാത്യു മാമ്പ്ര, മരിയ പ്രിന്‍സ്, അശ്വിന്‍ ജോസ് തുടങ്ങിയവരാണ് അഭിനയിക്കുന്നത്. അഞ്ച് പ്രമുഖ ഒടിടി പ്ലാറ്റ്ഫോമുകള്‍ വഴി ഈ മാസം 17ന് പ്രേക്ഷകരിലേക്ക് എത്തും. 

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്‍റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ചു നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona