കരിയറില്‍ എടുക്കുന്ന കൗതുകകരമായ തീരുമാനങ്ങള്‍ കൊണ്ട് പലപ്പോഴും ആരാധകര്‍ക്ക് സര്‍പ്രൈസുകള്‍ നല്‍കാറുള്ള സംവിധായകനാണ് രാം ഗോപാല്‍ വര്‍മ്മ. മിയ മള്‍കോവയെ നായികയാക്കി അദ്ദേഹമൊരുക്കിയ 'ക്ലൈമാക്സ്' എന്ന അഡള്‍ട്ട് ഹൊറര്‍ ചിത്രത്തിന്‍റെ ട്രെയ്‍ലര്‍ 18ന് പുറത്തെത്തിയിരുന്നു. ഇപ്പോഴിതാ താന്‍ ഭാഗഭാക്കാവുന്ന മറ്റൊരു കൗതുകകരമായ സിനിമയുടെ ട്രെയ്‍ലറും പുറത്തുവിട്ടിരിക്കുകയാണ് അദ്ദേഹം.

ലോകത്തെയാകെ ആശങ്കയിലാക്കിയ കൊറോണ വൈറസിനെക്കുറിച്ചുള്ള തെലുങ്ക് സിനിമയാണ് ഇത്. 'കൊറോണ വൈറസ്' എന്നു തന്നെയാണ് പേരുമിട്ടിരിക്കുന്നത്. പൂര്‍ണ്ണമായും ലോക്ക് ഡൗണില്‍ ചിത്രീകരിച്ചതെന്ന് അണിയറക്കാര്‍ അവകാശപ്പെടുന്ന ചിത്രം കൊറോണ വൈറസിനെക്കുറിച്ചുള്ള ലോകത്തിലെ ആദ്യ സിനിമയാണെന്ന് രാം ഗോപാല്‍ വര്‍മ്മ പറയുന്നു. എന്നാല്‍ അദ്ദേഹൗസ് ഹമല്ല സംവിധാനം. രാം ഗോപാല്‍ വര്‍മ്മയുടെ പ്രൊഡക്ഷന്‍ ഹൗസ് ആയ കമ്പനി നിര്‍മ്മിക്കുന്ന ചിത്രം സംവിധാനം ചെയ്‍തിരിക്കുന്നത് അഗസ്ത്യ മഞ്ജു ആണ്.