മൃണാൽ താക്കൂർ, ആദിവി ശേഷ്, അനുരാഗ് കശ്യപ് എന്നിവർ പ്രധാന വേഷങ്ങളിൽ എത്തുന്ന 'ഡെക്കോയിട്ട്' എന്ന ചിത്രത്തിന്റെ ടീസർ പുറത്തിറങ്ങി.
ഹൈദരാബാദ്: മൃണാൽ താക്കൂർ, അദിവി ശേഷ്, അനുരാഗ് കശ്യപ് എന്നിവർ പ്രധാന വേഷങ്ങളിൽ എത്തുന്ന 'ഡെക്കോയിട്ട്' എന്ന ചിത്രത്തിന്റെ ടീസർ പുറത്തിറങ്ങി. ഒരു മിനുട്ട് ദൈർഘ്യമുള്ള ഈ ടീസർ, ഒരു ആക്ഷന്‍ പ്രണയകഥയാണ് ആവിഷ്കരിക്കുന്നത് എന്നാണ് സൂചന.
കണ്ണീരോടെ റോഡിലൂടെ ഒറ്റയ്ക്ക് നടക്കുന്ന മൃണാൽ താക്കൂരിന്റെ ചിത്രത്തിലൂടെയാണ് ടീസർ ആരംഭിക്കുന്നത്. പിന്നീട് ആദിവി സേഷിന്റെ വോയ്‌സ്‌ഓവർ രംഗം കീഴടക്കുന്നു.
"ഹേയ്, ജൂലിയറ്റ്. നിനക്ക് സംഭവിച്ചത് നിസ്സാര കാര്യമല്ല. എല്ലാവരും നിന്നെ ഒറ്റിക്കൊടുത്തു. പക്ഷേ നിന്നെ ഒറ്റിക്കൊടുക്കാനല്ല ഞാൻ ഇവിടെയുള്ളത്. നിന്നെ നശിപ്പിക്കാനാണ് ഞാൻ ഇവിടെയുള്ളത്," ആദിവി സേഷിന്റെ കഥാപാത്രം പറയുന്നത്.
അനുരാഗ് കശ്യപിന്‍റെ ദൃശ്യവും ടീസറിലുണ്ട്. അദ്ദേഹത്തിന്റെ കഥാപാത്രത്തെക്കുറിച്ച് കൂടുതൽ ടീസറില്‍ വെളിപ്പെടുത്തിയിട്ടില്ല. ആക്ഷൻ രംഗങ്ങൾ നിറഞ്ഞ ഈ ടീസർ ഒരു ആക്ഷന്‍ ചിത്രം തന്നെയാണ് വരുന്നത് എന്ന സൂചനയാണ് നല്‍കുന്നത്.
വരുന്ന ഡിസംബര്‍ 25ന് ആയിരിക്കും ചിത്രം റിലീസ് ചെയ്യുക എന്നാണ് ടീസറില്‍ അറിയിച്ചിരിക്കുന്നത്. നേരത്തെ ശ്രുതി ഹാസന്‍ ചെയ്യാനിരുന്ന വേഷമാണ് മൃണാൽ താക്കൂറിലേക്ക് എത്തിയത്. ഛായാഗ്രാഹകൻ ഷാനിൽ ഡിയോയുടെ ആദ്യ സംവിധാന സംരംഭമാണ് 'ഡെക്കോയിട്ട്' .

പ്രകാശ് രാജ്, അതുൽ കുൽക്കർണി, സുനിൽ, സെയ്ൻ മേരി ഖാൻ, കാമാക്ഷി ഭാസ്കർള എന്നിവരും ചിത്രത്തില്‍ പ്രധാന വേഷത്തില്‍ എത്തുന്നുണ്ട്. ചിത്രത്തിന്‍റെ രചനയില്‍ അദിവി ശേഷും പങ്കാളിയാണ്. ഭീംസ് സെസിറോളിയോയാണ് ചിത്രത്തിന്‍റെ സംഗീതം നിര്‍വഹിക്കുന്നത്. എസ്.എസ്. ക്രിയേഷൻസും സുനിൽ നാരംഗ് പ്രൊഡക്ഷനുമാണ് നിര്‍മ്മാതാക്കള്‍.


