ഇടിക്കൂട്ടിലേക്ക് ആന്‍റണി വര്‍​ഗീസ്; ആക്ഷനില്‍ ത്രസിപ്പിക്കാന്‍ 'ദാവീദ്': ടീസര്‍

സെഞ്ചുറി മാക്സ് ജോണ്‍ മേരി പ്രൊഡക്ഷന്‍സ് എല്‍എല്‍പിയുടെ ബാനറിലെത്തുന്ന ചിത്രം

Daveed malayalam movie teaser antony varghese

ആക്ഷന്‍ ചിത്രങ്ങളിലെ പ്രകടനങ്ങളിലൂടെ മലയാളി പ്രേക്ഷകരുടെ കൈയടി പലകുറി നേടിയ നടനാണ് ആന്‍റണി വര്‍ഗീസ്. ആന്‍റണി നായകനാവുന്ന പുതിയ ചിത്രവും അത്തരത്തിലുള്ള ഒന്നാണ്. ഒന്നര മിനിറ്റ് ദൈര്‍ഘ്യമുള്ള ടീസര്‍ ചിത്രം ബോക്സിംഗ് റിംഗ് പശ്ചാത്തലമാക്കുന്ന ഒന്നാണെന്ന് പറയുന്നു. കാര്യമായ മേക്കോവറോടെയാണ് ആന്‍റണി വര്‍ഗീസ് ചിത്രത്തില്‍ അഭിനയിച്ചിരിക്കുന്നത്. ആഷിക് അബു എന്നാണ് ആന്‍റണി അവതരിപ്പിക്കുന്ന കഥാപാത്രത്തിന്‍റെ പേര്. ഗോവിന്ദ് വിഷ്ണു ആണ് ചിത്രത്തിന്‍റെ സംവിധാനം. ഗോവിന്ദ് വിഷ്ണുവിനൊപ്പം ദീപു രാജീവനും ചേര്‍ന്നാണ് ചിത്രത്തിന്‍റെ രചന നിര്‍വ്വഹിച്ചിരിക്കുന്നത്.

സെഞ്ചുറി മാക്സ് ജോണ്‍ മേരി പ്രൊഡക്ഷന്‍സ് എല്‍എല്‍പിയുടെ ബാനറിലെത്തുന്ന ചിത്രം നിര്‍മ്മിച്ചിരിക്കുന്നത് അവര്‍ക്കൊപ്പം പനോരമ സ്റ്റുഡിയോസ്, എബി അലക്സ് എബ്രഹാം, ടോം ജോസഫ് എന്നിവരും ചേര്‍ന്നാണ്. ആന്‍റണി വര്‍ഗീസിനൊപ്പം ലിജോമോള്‍ ജോസ്, വിജയരാഘവന്‍, മോ ഇസ്മയില്‍, സൈജു കുറുപ്പ്, അജു വര്‍ഗീസ്, ജെസ് കുക്കു, കിച്ചു ടെല്ലസ്, വിനീത് തട്ടില്‍, അച്ചു ബേബി ജോണ്‍, അന്ന രാജന്‍ തുടങ്ങിയവരും അഭിനയിച്ചിരിക്കുന്നു.

ജസ്റ്റിന്‍ വര്‍ഗീസ് ആണ് സംഗീതം പകര്‍ന്നിരിക്കുന്നത്. ഛായാഗ്രഹണം സാലു കെ തോമസ്, എഡിറ്റിംഗ് രാകേഷ് ചെറുമഠം, ആക്ഷന്‍ കൊറിയോഗ്രഫി പി സി സ്റ്റണ്ട്സ്, സൗണ്ട് ഡിസൈന്‍ രംഗനാഥ് രവി, ടീസര്‍ കട്ട് ലിന്‍റോ കുര്യന്‍, പ്രൊഡക്ഷന്‍ ഡിസൈന്‍ രാജേഷ് പി വേലായുധന്‍, വസ്ത്രാലങ്കാരം മെര്‍ലിന്‍ ലിസബത്ത്, പ്രദീപ് കടക്കാശ്ശേരി, മേക്കപ്പ് അര്‍ഷാദ് വര്‍ക്കല, സൗണ്ട് മിക്സിംഗ് കണ്ണന്‍ ഗണ്‍പത്, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ നോബിള്‍ ജേക്കബ്, ലൈന്‍ പ്രൊഡ്യൂസര്‍ ഫെബി സ്റ്റാലിന്‍, ചീഫ് അസോസിയേറ്റ് ഡയറക്ടര്‍ സുജിന്‍ സുജാതന്‍. 

ALSO READ : നിറഞ്ഞ സദസിൽ വിജയകരമായ പത്ത് ദിനങ്ങൾ കടന്ന് 'എന്ന് സ്വന്തം പുണ്യാളൻ'

Latest Videos
Follow Us:
Download App:
  • android
  • ios