ഒമര്‍ ലുലു സംവിധാനം ചെയ്ത പുതിയ ചിത്രം 'ധമാക്ക'യുടെ ട്രെയ്‌ലര്‍ പുറത്തെത്തി. നിക്കി ഗല്‍റാണിയും അരുണ്‍ കുമാറും നായികാ നായകന്മാരാകുന്ന ചിത്രത്തിന്റെ കഥയും സംവിധായകന്റേത് തന്നെയാണ്. സാരംഗ് ജയപ്രകാശ്, വേണു ഒ വി, കിരണ്‍ ലാല്‍ എന്നിവര്‍ ചേര്‍ന്നാണ് തിരക്കഥയും സംഭാഷണവും ഒരുക്കിയിരിക്കുന്നത്. 

സിനോജ് പി അയ്യപ്പനാണ് ഛായാഗ്രഹണം. സംഗീതം ഗോപി സുന്ദര്‍. എഡിറ്റിംഗ് ദിലീപ് ഡെന്നിസ്. ഗുഡ് ലൈന്‍ പ്രാഡക്ഷന്‍സിന്റെ ബാനറില്‍ എം കെ നാസറാണ് നിര്‍മ്മാണം. മുകേഷ്, ഉര്‍വശി, ധര്‍മ്മജന്‍ ബോല്‍ഗാട്ടി, ഹരീഷ് കണാരന്‍, സലിം കുമാര്‍, ഇന്നസെന്റ്, സാബുമോന്‍, ഇടവേള ബാബു, നൂറിന്‍ ഷെറീഫ്, ശാലിന്‍ സോയ, നേഹ സക്‌സേന എന്നിവര്‍ മറ്റ് കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.

ഹാപ്പി വെഡ്ഡിംഗ്, ചങ്ക്‌സ്, ഒരു അഡാറ് ലവ് എന്നീ ചിത്രങ്ങള്‍ക്ക് ശേഷം ഒമര്‍ ലുലു സംവിധാനം ചെയ്ത ചിത്രമാണ് 'ധമാക്ക'. കോമഡി എന്റര്‍ടെയ്‌നറായി ഒരുക്കിയിരിക്കുന്ന ചിത്രം ജനുവരി 2ന് തീയേറ്ററുകളിലെത്തും.