നടൻ സുശാന്ത് സിംഗ് അവസാനമായി അഭിനയിച്ച ചിത്രമാണ് ദില്‍ ബേചാര. ഡിസ്‍നി പ്ലസ് ഹോട്‍സ്റ്റാറില്‍ റിലീസ് പ്രഖ്യാപിച്ച ചിത്രത്തിന്റെ ട്രെയിലര്‍ പുറത്തുവിട്ടു.

ഹൃദയ സ്‌പർശിയായ ഒരു പ്രണയ കഥയാണ്  ദിൽ  ബേച്ചാരാ എന്ന് ട്രെയിലർ വ്യക്തമാക്കുന്നു. പുതുമുഖം  സഞ്ജനാ സംഘിയാണ് നായിക .  നവാഗതനായ മുകേഷ് ചാബ്ര സംവിധാനം ചെയ്‍തിരിക്കുന്നു. ഡിസ്‍നി പ്ലസ് ഹോട്ട്സ്റ്റാറില്‍ ജൂലൈ 24ന് ആണ് ചിത്രം പ്രദര്‍ശനത്തിന് എത്തിക്കുക. സുശാന്തിനോടുള്ള സ്‍നേഹത്തിന്റെയും ആദരവിന്റെയും സൂചനയായി എല്ലാവര്‍ക്കും സൗജന്യമായി  ദിൽ ബേചാരാ ഡിസ്‍നി ഹോട്ട്‍സ്റ്റാറില്‍ കാണാൻ അവസരമുണ്ടാകുമെന്നും അറിയിച്ചിട്ടുണ്ട്. ജോൺ ഗ്രീൻ എഴുതിയ ഫോൾട്ട് ഇൻ ഔർ സ്റ്റാർസ് എന്ന നോവലിൽ നിന്ന് പ്രചോദനം ഉള്‍ക്കൊണ്ടാണ് ചിത്രം ഒരുക്കുന്നത്.