ചിലമ്പരശനെ നായകനാക്കി സുശീന്ദ്രന്‍ സംവിധാനം ചെയ്‍ത 'ഈശ്വരന്‍റെ' ട്രെയ്‍ലര്‍ പുറത്തെത്തി. വിജയ്‍യുടെ 'മാസ്റ്ററി'നൊപ്പമുള്ള പൊങ്കല്‍ റിലീസ് ആണ് ചിത്രം. മാസ്റ്റര്‍ 13നാണെങ്കില്‍ ഈശ്വരന്‍ 14നാണു തീയേറ്ററുകളിലെത്തുക. ചിത്രത്തിന്‍റെ മാസ് സ്വഭാവം വിളിച്ചറിയിക്കുന്നതാണ് ഇപ്പോള്‍ പുറത്തെത്തിയ രണ്ട് മിനിറ്റ് ദൈര്‍ഘ്യമുള്ള ട്രെയ്‍ലര്‍.

'ഈശ്വരനു' വേണ്ടി ചിമ്പു നടത്തിയ മേക്കോവര്‍ സോഷ്യല്‍ മീഡിയയില്‍ വലിയ തോതില്‍ ശ്രദ്ധിക്കപ്പെട്ടിരുന്നു. ചിത്രത്തിലെ നായക കഥാപാത്രത്തെ അവതരിപ്പിക്കാനായി 20 കിലോ ശരീരഭാരമാണ് അദ്ദേഹം കുറച്ചത്. ബാലാജി കാപ്പ നിര്‍മ്മിക്കുന്ന ചിത്രത്തിന്‍റെ ഛായാഗ്രഹണം തിരുനാവുക്കരശ് ആണ്. എഡിറ്റിംഗ് ആന്‍റണി. സംഗീതം തമന്‍ എസ്. ഭാരതിരാജ, നിധി അഗര്‍വാള്‍, നന്ദിത ശ്വേത, ബാല ശരവണന്‍, മുനീഷ്‍കാന്ത്, കാളി വെങ്കട്, മനോജ് ഭാരതിരാജ, ഹരീഷ് ഉത്തമന്‍, സ്റ്റണ്ട് ശിവ തുടങ്ങിയവര്‍ മറ്റു കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.