ടൊവിനോയും മംമ്‍തയും പ്രധാന കഥാപാത്രങ്ങളായി എത്തുന്ന ചിത്രമാണ് ഫോറൻസിക്. ചിത്രത്തിന്റെ ട്രെയിലര്‍ അണിയറപ്രവര്‍ത്തകര്‍ പുറത്തുവിട്ടു.

അഖില്‍ പോള്‍, അനസ് ഖാൻ എന്നിവര്‍ ചേര്‍ന്നാണ് ചിത്രം സംവിധാനം ചെയ്യുന്നത്. ഫോറൻസിക് ഉദ്യോഗസ്ഥനായ സാമുവല്‍ ജോണ്‍ കാട്ടൂക്കാരന്റെ വേഷത്തില്‍ ടൊവിനോയെത്തുന്നു. പൊലീസ് കമ്മിഷണറായ റിതിക സേവ്യര്‍ ഐപിഎസ് എന്ന കഥാപാത്രമായി മംമ്‍തയും അഭിനയിക്കുന്നു. ദുരൂഹമായ ഒരു കൊലപാകത്തെ കുറിച്ചുള്ള അന്വേഷണമാണ് ചിത്രത്തിന്റെ പ്രമേയമായി വരുന്നത്. ആവേശകരമായ രംഗങ്ങള്‍ ചിത്രത്തിലുണ്ടാകുമെന്നാണ് ട്രെയിലര്‍ നല്‍കുന്ന സൂചന.