റുഷിൻ ഷാജി കൈലാസ് നായകനാവുന്ന ചിത്രം

പ്രജീവം മൂവീസിന്‍റെ ബാനറിൽ പ്രജീവ് സത്യവ്രതൻ നിർമ്മിച്ച് ഷെബി ചൗഘട്ട് സംവിധാനം ചെയ്യുന്ന ഗ്യാങ്സ് ഓഫ് സുകുമാരക്കുറുപ്പിന്റെ ടീസർ പുറത്തിറങ്ങി. വി ആർ ബാലഗോപാലാണ് ഈ ചിത്രത്തിന്‍റെ തിരക്കഥയും സംഭാഷണവും രചിച്ചിട്ടുള്ളത്. ഛായാഗ്രഹണം രജീഷ് രാമൻ, പ്രോജക്ട് ഡിസൈനർ എസ് മുരുകൻ.

ഷാജി കൈലാസ്. ആനി ദമ്പതികളുടെ ഇളയ മകൻ റുഷിൻ ഷാജി കൈലാസ് നായകനാകുന്ന ഈ സിനിമയിൽ അബു സലിം ടൈറ്റിൽ കഥാപാത്രത്തെ അവതരിപ്പിക്കുന്നു. ജോണി ആന്റണി, ടിനി ടോം, എബിൻ ബിനോ, സൂര്യ ക്രിഷ്, ശ്രീജിത്ത് രവി, വൈഷ്ണവ് ബിജു, സിനോജ് വർഗീസ്, ദിനേശ് പണിക്കർ, ഇനിയ, സുജിത് ശങ്കർ, കൃഷ്ണേന്ദു സ്വരൂപ് വിനു, പാർവതി രാജൻ ശങ്കരാടി, പൂജ മോഹൻരാജ്, ഗായത്രി സതീഷ്, അജയ് നടരാജ്, ടോം സ്കോട്ട്, രജിത് കുമാർ, സോണിയ മൽഹാർ, സുന്ദർ പാണ്ട്യൻ, ലാൽ ബാബു, അനീഷ് ശബരി, മാത്യൂസ് എബ്രഹാം എന്നിങ്ങനെ നിരവധി താരങ്ങൾ അഭിനയിക്കുന്നു.

ALSO READ : വേറിട്ട പ്രമേയവുമായി 'കുട്ടന്‍റെ ഷിനിഗാമി'; ഓഗസ്റ്റ് 30 ന് തിയറ്ററുകളില്‍‌

Gangs of Sukumarakurup - Official Teaser | Rushin Shaji Kailas | Shebi Chowghat | Mejo Joseph