ചെല്ല അയ്യാവുവാണ് ചിത്രത്തിന്‍റെ രചനയും സംവിധാനവും

മലയാളത്തിന് പുറമെ തമിഴ്, തെലുങ്ക് സിനിമകളിലും വ്യക്തിമുദ്ര പതിപ്പിക്കുകയാണ് ഐശ്വര്യ ലക്ഷ്‍മി ഇപ്പോള്‍. മണി രത്നത്തിന്‍റെ പൊന്നിയിന്‍ സെല്‍വനിലെ പൂങ്കുഴലി എന്ന കഥാപാത്രം ഐശ്വര്യയ്ക്ക് തമിഴില്‍ വലിയ പ്രേക്ഷകശ്രദ്ധ നേടിക്കൊടുത്തിരുന്നു. ഇപ്പോഴിതാ തമിഴില്‍ ഐശ്വര്യയുടെ അടുത്ത ചിത്രവും എത്തുകയാണ്. വിഷ്ണു വിശാല്‍ നായകനാവുന്ന ചിത്രത്തില്‍ നായികയാണ് ഐശ്വര്യ ലക്ഷ്മി. സ്പോര്‍ട്സ് ഡ്രാമ വിഭാഗത്തില്‍ പെടുന്ന ചിത്രമാണിത്. ചിത്രത്തിന്‍റെ ട്രെയ്‍ലര്‍ പുറത്തെത്തി.

ചെല്ല അയ്യാവുവാണ് ചിത്രത്തിന്‍റെ രചനയും സംവിധാനവും, ആര്‍ ടി ടീം വര്‍ക്സ്, വി വി സ്റ്റുഡിയോസ് എന്നീ ബാനറുകളില്‍ രവി തേജ, വിഷ്ണു വിശാല്‍, ശുഭ്ര, ആര്യന്‍ രമേശ് എന്നിവരാണ് ചിത്രത്തിന്‍റെ നിര്‍മ്മാണം. ഛായാഗ്രഹണം റിച്ചാര്‍ഡ് എം നാഥന്‍, എഡിറ്റിംഗ് പ്രസന്ന ജി കെ, സംഗീതം ജസ്റ്റിന്‍ പ്രഭാകരന്‍, കലാസംവിധാനം ഉമേഷ് ജെ കുമാര്‍, സ്റ്റണ്ട് അന്‍പറിവ്, സ്റ്റൈലിസ്റ്റ് വിനോദ് സുന്ദര്‍, വരികള്‍ വിവേക്, നൃത്തസംവിധാനം വൃന്ദ, ദിനേശ്, സാന്‍ഡി, ഡിഐ ലിക്സൊപിക്സല്‍സ്, കളറിസ്റ്റ് രംഗ, വിഎഫ്എക്സ് ഹരിഹരസുതന്‍, സൌണ്ട് ഡിസൈന്‍ സിങ്ക് സിനിമ, സബ് ടൈറ്റില്‍സ് സാജിദ് അലി, പബ്ലിസിറ്റി ഡിസൈന്‍ പ്രതൂല്‍ എന്‍ ടി. റെഡ് ജയന്‍റ് മൂവീസ് ആണ് വിതരണം. ഡിസംബര്‍ 2 ന് തമിഴിനൊപ്പം തെലുങ്കിലുമായി തിയറ്ററുകളില്‍ എത്തും.

ALSO READ : ഉത്തരേന്ത്യൻ പ്രേക്ഷകരെ തിയറ്ററുകളിലേക്ക് മടക്കിവിളിച്ച് 'ദൃശ്യം 2'; മൂന്ന് ദിവസത്തെ കളക്ഷന്‍

വിശാല്‍ നായകനായ ആക്ഷന്‍ (2019) ആയിരുന്നു ഐശ്വര്യ ലക്ഷ്മിയുടെ ആദ്യ തമിഴ് ചിത്രം. പിന്നീട് ജഗമേ തന്തിരം, പുത്തം പുതു കാലൈ വിടിയാതാ (ആന്തോളജി), ഗാര്‍ഗി, ക്യാപ്റ്റന്‍, പൊന്നിയിന്‍ സെല്‍വന്‍ 1 എന്നീ ചിത്രങ്ങളിലും ഐശ്വര്യ എത്തി. ഗാട്ട ഗുസ്തിയിലെ കഥാപാത്രം തമിഴില്‍ മികച്ച ബ്രേക്ക് നല്‍കുമെന്നാണ് അനലിസ്റ്റുകളുടെ വിലയിരുത്തല്‍.

Gatta Kusthi - Official Trailer | Vishnu Vishal | Aishwarya Lekshmi | Chella Ayyavu | Ravi Teja