കൊവിഡിന്‍റെ പശ്ചാത്തലത്തില്‍ സിനിമകള്‍ ഒടിടി റിലീസിലേക്കു നീങ്ങുന്നതാണ് സിനിമാലോകത്തെ നിലവിലെ സജീവ ചര്‍ച്ച. അക്കൂട്ടത്തില്‍ റിലീസ് ആദ്യം പ്രഖ്യാപിക്കപ്പെട്ട ചിത്രമായിരുന്നു നവാസുദ്ദീന്‍ സിദ്ദിഖി നായകനാവുന്ന ഹിന്ദി ചിത്രം ഘൂംകേതു. നവാസുദ്ദീന്‍ ഒരു തിരക്കഥാകൃത്തിന്‍റെ വേഷത്തിലെത്തുന്ന ചിത്രത്തിന്‍റെ ട്രെയ്‍ലര്‍ പുറത്തെത്തിയിരിക്കുകയാണ്.

ഒടിടി പ്ലാറ്റ്ഫോം ആയ സീ 5ല്‍ ഈദ് റിലീസായി (ഈ മാസം 22ന്) എത്തുന്ന ചിത്രം സംവിധാനം ചെയ്‍തിരിക്കുന്നത് പുഷ്പേന്ദ്രനാഥ് മിശ്രയാണ്. കോമഡി ഡ്രാമ വിഭാഗത്തില്‍ പെടുന്ന ചിത്രത്തില്‍ സംവിധായകന്‍ അനുരാഗ് കശ്യപ് ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. രാഗിണി ഖന്ന, റിച്ച ഛദ്ദ, രഘുവീര്‍ യാദവ് എന്നിവര്‍ക്കൊപ്പം അതിഥി താരങ്ങളായി അമിതാഭ് ബച്ചന്‍, രണ്‍വീര്‍ സിംഗ്, ഹുമ ഖുറേഷി എന്നിവരും എത്തുന്നു.