സൈന പ്ലേ ഒടിടിയിലൂടെയാണ് ചിത്രം സ്ട്രീം ചെയ്യപ്പെടുക

സുരാജ് വെഞ്ഞാറമൂടും ധ്യാൻ ശ്രീനിവാസനും കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിച്ച ചിത്രമാണ് ഹിഗ്വിറ്റ. 2023 മാര്‍ച്ച് 31 ന് തിയറ്ററുകളില്‍ റിലീസ് ചെയ്യപ്പെട്ട ചിത്രമാണിത്. ഇപ്പോഴിതാ ഒരു വര്‍ഷത്തിനിപ്പുറം ചിത്രം ഒടിടി റിലീസിന് ഒരുങ്ങുകയാണ്. സൈന പ്ലേ ഒടിടിയിലൂടെയാണ് ചിത്രം സ്ട്രീം ചെയ്യപ്പെടുക. ഒടിടി റിലീസിനോടനുബന്ധിച്ച് പുതിയ ട്രെയ്‍ലറും പുറത്തെത്തിയിട്ടുണ്ട്. 

രാഷ്ട്രീയ നേതാവാണ് ചിത്രത്തില്‍ സുരാജിന്‍റെ കഥാപാത്രം. മറ്റൊരു ശക്തമായ കഥാപാത്രത്തെ ധ്യാന്‍ ശ്രീനിവാസനും അവതരിപ്പിക്കുന്നു. ഹേമന്ത് ജി നായർ ആണ് ചിത്രത്തിന്‍റെ കഥ, തിരക്കഥ, സംവിധാനം. പന്ന്യന്നൂർ മുകുന്ദൻ എന്ന കഥാപാത്രത്തെയാണ് സുരാജ് വെഞ്ഞാറമൂട് ചിത്രത്തിൽ അവതരിപ്പിക്കുന്നത്. മനോജ് കെ ജയൻ, ഇന്ദ്രൻസ്, ജാഫർ ഇടുക്കി, വിനീത് കുമാർ, മാമുക്കോയ, അബു സലിം, ശിവദാസ് കണ്ണൂർ, ജ്യോതി കണ്ണൂർ, ശിവദാസ് മട്ടന്നൂർ എന്നിവരും നിരവധി പുതുമുഖങ്ങളും ഈ ചിത്രത്തിൽ അണിനിരക്കുന്നു. വിനായക് ശശികുമാർ, ധന്യാ നിഖിൽ എന്നിവരുടെ വരികൾക്ക് രാഹുൽ രാജ് ഈണം പകർന്നിരിക്കുന്നു. ഫാസിൽ നാസർ ഛായാഗ്രാഹണവും പ്രസീദ് നാരായണൻ എഡിറ്റിംഗും നിർവ്വഹിക്കുന്നു.

കലാസംവിധാനം സുനിൽ കുമാർ, മേക്കപ്പ് അമൽ ചന്ദ്രൻ, കോസ്റ്റ്യൂം ഡിസൈൻ നിസാർ റഹ്‍മത്ത്, ചീഫ് അസോസിയേറ്റ് ഡയറക്ടർ കുടമാളൂർ രാജാജി, അസ്സോസോസിയേറ്റ് ഡയറക്ടേർസ് അരുൺ ഡി ജോസ്, ആകാശ് രാംകുമാർ, പ്രൊഡക്ഷൻ മാനേജേഴ്സ് നോബിൾ ജേക്കബ്, എബി കോടിയാട്ട്, പ്രൊഡക്ഷൻ എക്സിക്യൂട്ടീവ് രാജേഷ് മേനോൻ, പ്രൊഡക്ഷൻ കൺട്രോളർ അലക്സ് ഇ കുര്യൻ, പിആര്‍ഒ വാഴൂർ ജോസ്.

ALSO READ : പ്രണയ നായകനായി ധ്യാന്‍; 'പാര്‍ട്‍നേഴ്സി'ലെ ഗാനം എത്തി

HIGUITA OTT Trailer | Suraj Venjarammodu | Dhyan Sreenivasan | Hemanth G Nair | SAINA PLAY OTT