ഹോംബാലെ ഫിലിംസിന്റെ ബിഗ് ബജറ്റ് ത്രീഡി ചിത്രം. 

സിനിമാസ്വാദകർ ഒന്നടങ്കം കാത്തിരിക്കുന്ന പാൻ ഇന്ത്യൻ ചിത്രം മഹാവതാർ നരസിംഹയുടെ ട്രെയിലർ റിലീസ് ചെയ്തു. വൻ ത്രീഡി വിസ്മയമാകും സിനിമ എന്നാണ് ട്രെയിലർ നൽകുന്ന സൂചന. അശ്വിന്‍ കുമാർ രചനയും സംവിധാനവും നിർവഹിക്കുന്ന ചിത്രം മഹാവിഷ്ണുവിൻ്റെ നാലാമത്തെ അവതാരവും ജനപ്രിയ ഇതിഹാസവുമായ നരസിംഹയുടെ കഥയാണ് ചിത്രം പറയുന്നത്. ചിത്രം ജൂലൈ 25ന് തിയറ്ററുകളിൽ എത്തും.

ഹോംബാലെ ഫിലിംസും ക്ലീം പ്രൊഡക്ഷൻസും ഒരുക്കുന്ന ആനിമേറ്റഡ് ഫ്രാഞ്ചൈസിയായ മഹാവതാർ സിനിമാറ്റിക് യൂണിവേഴ്‌സിന്‍റെ ആദ്യ ചിത്രമാണ് നരസിംഹ. 12 വര്‍ഷത്തോളം നീണ്ടുനിൽക്കുന്ന ഈ ചലച്ചിത്ര പരമ്പരയ്ക്ക് 2025-ൽ മഹാവതാർ നരസിംഹത്തോടെ ആരംഭം കുറിക്കും. 2037-ൽ മഹാവതാർ കൽക്കി രണ്ടാം ഭാഗത്തിൽ അവസാനിക്കുന്ന രീതിയിലാണ് വിഷ്ണുവിന്റെ പത്ത് അവതാരങ്ങളെ പ്രേക്ഷകരുടെ മുന്നിലെത്തിക്കുന്നത്.

മഹാവതർ പരശുരാം (2027), മഹാവതർ രഘുനന്ദൻ (2029), മഹാവതർ ധാവകദേശ് (2031), മഹാവതർ ഗോകുലാനന്ദ (2033), മഹാവതർ കൽക്കി ഭാഗം 1 (2035), മഹാവതർ കൽക്കി രണ്ടാം ഭാഗം (2037) എന്നിങ്ങനെയാണ് പരമ്പരയിലെ മറ്റ് സിനിമകളും റിലീസ് വർഷങ്ങളും.

Mahavatar Narsimha Official Malayalam Trailer | July 25th Grand Release | Hombale Films

ക്ലീം പ്രൊഡക്ഷൻസിന്റെ ബാനറിൽ ശിൽപ ധവാൻ, കുശാൽ ദേശായി, ചൈതന്യ ദേശായി എന്നിവർ ചേർന്ന് നിർമ്മിക്കുന്ന "മഹാവതാർ നരസിംഹ" സംവിധാനം ചെയ്യുന്നത് അശ്വിൻ കുമാർ ആണ്. വന്‍ ഹിറ്റ് ചിത്രങ്ങള്‍ക്ക് പേരുകേട്ട ഹോംബാലെ ഫിലിംസ് അവതരിപ്പിക്കുന്ന ചിത്രം 3D യിലും അഞ്ച് ഇന്ത്യൻ ഭാഷകളിലും 2025 ജൂലൈ 25 ന് റിലീസ് ചെയ്യും. പിആർഒ - വൈശാഖ് സി വടക്കെവീട്, ജിനു അനിൽകുമാർ എന്നിവരാണ് മറ്റ് അണിയറ പ്രവര്‍ത്തകര്‍. 

Asianet News Live | Ahmedabad Plane Crash | Malayalam News Live | ഏഷ്യാനെറ്റ് ന്യൂസ്