ത്രില്ലര്‍ വിഭാഗത്തില്‍ പെടുന്ന ചിത്രം

അപർണ്ണ ബാലമുരളി, കലാഭവൻ ഷാജോൺ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി സുധീഷ് രാമചന്ദ്രൻ സംവിധാനം ചെയ്യുന്ന ചിത്രമാണ് ഇനി ഉത്തരം. ത്രില്ലര്‍ വിഭാഗത്തില്‍ പെടുന്ന ചിത്രത്തിന്‍റെ ടീസര്‍ പുറത്തെത്തി. ദൃശ്യം മുതല്‍ നിരവധി പൊലീസ് വേഷങ്ങളില്‍ കൈയടി നേടിയിട്ടുള്ള കലാഭവന്‍ ഷാജോണിന്‍റെ മറ്റൊരു പൊലീസ് വേഷമാണ് ചിത്രത്തില്‍. വേറിട്ട ഗെറ്റപ്പിലാണ് ഷാജോണ്‍ കഥാപാത്രമായി എത്തുന്നത്. ഹരീഷ് ഉത്തമൻ, സിദ്ധാർത്ഥ് മേനോൻ, സിദ്ദിഖ്, ജാഫർ ഇടുക്കി, ചന്തുനാഥ്, ഷാജു ശ്രീധർ, ജയൻ ചേർത്തല, ബിനീഷ് പി, ഭാഗ്യരാജ് തുടങ്ങിയവരാണ് മറ്റു പ്രധാന താരങ്ങൾ. 

എ ആന്‍ഡ് വി എന്റർടെയ്ൻമെന്റിന്റെ ബാനറിൽ വരുൺ, അരുൺ എന്നിവർ ചേർന്ന് നിർമിക്കുന്ന ഈ ചിത്രത്തിന്റെ ഛായാഗ്രഹണം രവിചന്ദ്രൻ നിർവ്വഹിക്കുന്നു. രഞ്ജിത് ഉണ്ണിയുടേതാണ് തിരക്കഥ, സംഭാഷണം. വിനായക് ശശികുമാർ എഴുതിയ വരികൾക്ക് ഹിഷാം അബ്ദുൽ വഹാബ് സംഗീതം പകരുന്നു. എഡിറ്റിംഗ് ജിതിൻ ഡി കെ, പ്രൊഡക്ഷൻ കൺട്രോളർ റിന്നി ദിവാകർ, റിനോഷ് കൈമൾ, കലാസംവിധാനം അരുൺ മോഹനൻ, മേക്കപ്പ് ജിതേഷ് പൊയ്യ, വസ്ത്രാലങ്കാരം ധന്യ ബാലകൃഷ്ണൻ, സ്റ്റിൽസ് ജെഫിൻ ബിജോയ്, പരസ്യകല ജോസ് ഡോമിനിക്, ചീഫ് അസോസിയേറ്റ് ഡയറക്ടർ ദീപക് നാരായൺ, പ്രൊജക്റ്റ് ഡിസൈനർ ആന്റ് മാർക്കറ്റിംങ് എച്ച് 20 സ്പെല്‍. പിആർഒ എ എസ് ദിനേശ്.

ALSO READ : മോഹന്‍ലാലിന്‍റെ പുതിയ വീട്ടിലെത്തി മമ്മൂട്ടി; ചിത്രം ഏറ്റെടുത്ത് ആരാധകര്‍

അതേസമയം മികച്ച നടിക്കുള്ള ഇത്തവണത്തെ ദേശീയ ചലച്ചിത്ര പുരസ്കാരം അപര്‍ണ ബാലമുരളിക്ക് ആയിരുന്നു. തമിഴ് ചിത്രം സൂരറൈ പോട്രിലെ അഭിനയത്തിനായിരുന്നു അത്. സൂര്യ നായകനായ ചിത്രത്തില്‍ ബൊമ്മി എന്ന കഥാപാത്രത്തെയാണ് അപര്‍ണ അവതരിപ്പിച്ചത്. ചിത്രത്തിലെ തന്നെ പ്രകടനത്തിന് സൂര്യയ്ക്കായിരുന്നു മികച്ച നടനുള്ള ദേശീയ പുരസ്കാരം. അതേസമയം പത്മിനി എന്ന ചിത്രവും മലയാളത്തില്‍ അപര്‍ണയുടേതായി പുറത്തുവരാനുണ്ട്.

Ini Utharam - Official Teaser | Aparna Balamurali | Hesham Abdul Wahab | Sudheesh Ramachandran | A&V