'ഒടിയന്‍' സങ്കല്‍പത്തെക്കുറിച്ച് അന്വേഷിക്കുന്ന ഒരു ഡോക്യുമെന്ററി അണിയറയില്‍ ഒരുങ്ങുന്ന വിവരം മോഹന്‍ലാല്‍ തന്നെയാണ് മുന്‍പ് ആരാധകരുമായി പങ്കുവച്ചത്. 'ഇരവിലും പകലിലും ഒടിയന്‍' എന്ന് പേരിട്ടിരിക്കുന്ന ഡോക്യുമെന്ററി ഇപ്പോഴിതാ ഇന്ത്യയുടെ അന്‍പതാം രാജ്യാന്തര ചലച്ചിത്രമേളയിലെ പനോരമ വിഭാഗത്തില്‍ തെരഞ്ഞെടുക്കപ്പെട്ടിരിക്കുകയാണ്. 23ന് രാവിലെ 11.30നാണ് ആദ്യ പ്രദര്‍ശനം. ഇതിനോടനുബന്ധിച്ചുള്ള ട്രെയ്‌ലര്‍ മോഹന്‍ലാല്‍ തന്റെ ഫേസ്ബുക്ക് പേജിലൂടെ പുറത്തുവിട്ടു.

ടി അരുണ്‍കുമാര്‍ രചന നിര്‍വ്വഹിച്ചിരിക്കുന്ന ഡോക്യുമെന്ററിയുടെ ഗവേഷണവും സംവിധാനവും നോവിന്‍ വാസുദേവ് ആണ്. അനന്ദ ഗോപാല്‍ ആണ് ഛായാഗ്രഹണം. എഡിറ്റിംഗ് സുജിര്‍ ബാബു. നിര്‍മ്മാണം ല പ്രൊഡക്ഷന്‍സ്.