ദിലീപും അര്‍ജ്ജുനും ഒരുമിച്ചെത്തുന്ന 'ജാക്ക് ഡാനിയലി'ന്റെ ടീസര്‍ പുറത്തെത്തി. ആക്ഷന്‍ രംഗങ്ങള്‍ക്ക് പ്രാധാന്യമുള്ള ചിത്രത്തിലെ അത്തരം ദൃശ്യങ്ങള്‍ ഉള്‍ക്കൊള്ളിച്ചുള്ളതാണ് 43 സെക്കന്റ് ദൈര്‍ഘ്യമുള്ള ടീസര്‍.

എസ് എല്‍ പുരം ജയസൂര്യയാണ് ചിത്രത്തിന്റെ സംവിധാനം. സംഗീതം ഷാന്‍ റഹ്മാനും ഗോപി സുന്ദറും. ഛായാഗ്രഹണം ശിവകുമാര്‍ വിജയന്‍. എഡിറ്റിംഗ് ജോണ്‍ കുട്ടി. ആക്ഷന് പ്രാധാന്യമുള്ള സിനിമയില്‍ പീറ്റര്‍ ഹെയ്ന്‍, കനല്‍ കണ്ണന്‍, സുപ്രീം സുന്ദര്‍ എന്നിവര്‍ ചേര്‍ന്നാണ് സ്റ്റണ്ട് കൊറിയോഗ്രഫി നിര്‍വ്വഹിച്ചിരിക്കുന്നത്. നിര്‍മ്മാണം ഷിബു കമല്‍ തമീന്‍സ്.