മഞ്ജു വാര്യർ, കുഞ്ചാക്കോ ബോബൻ, രമേശ് പിഷാരടി തുടങ്ങിയവരാണ് സോഷ്യല്‍ മീഡിയയിലൂടെ ടീസര്‍ അവതരിപ്പിച്ചത്

ഇന്ദ്രന്‍സ് ടൈറ്റില്‍ കഥാപാത്രത്തെ അവതരിപ്പിക്കുന്ന 'ജമാലിന്‍റെ പുഞ്ചിരി' എന്ന ചിത്രത്തിന്‍റെ ടീസര്‍ പുറത്തെത്തി. വിക്കി തമ്പിയാണ് സംവിധാനം. കുടുംബ കോടതി, നാടോടി മന്നന്‍ എന്നീ ചിത്രങ്ങള്‍ക്കു ശേഷംചിത്രം ക്രിയേഷന്‍സിന്‍റെ ബാനറില്‍ വി എസ് സുരേഷ് നിര്‍മ്മിക്കുന്ന ചിത്രമാണിത്. മഞ്ജു വാര്യർ, കുഞ്ചാക്കോ ബോബൻ, രമേശ് പിഷാരടി തുടങ്ങിയവരാണ് സോഷ്യല്‍ മീഡിയയിലൂടെ ടീസര്‍ അവതരിപ്പിച്ചത്.

ഇന്ദ്രന്‍സിനൊപ്പം സിദ്ധിഖ്, ജോയ് മാത്യു, അശോകന്‍, മിഥുന്‍ രമേശ്, നസ്‍ലിന്‍, ശിവദാസന്‍ കണ്ണൂര്‍, ദിനേശ് പണിക്കര്‍, കൊച്ചുപ്രേമന്‍, രമേശ് വലിയശാല, സുനില്‍, മുഹമ്മദ് ഫര്‍സാന്‍, പ്രയാഗ മാര്‍ട്ടിന്‍, രേണുക, മല്ലിക സുകുമാരന്‍, താരാ കല്യാണ്‍, ജസ്ന തുടങ്ങിയവര്‍ കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നു. വി എസ് സുഭാഷിന്‍റേതാണ് ചിത്രത്തിന്‍റെ രചന. ഛായാഗ്രഹണം ഉദയന്‍ അമ്പാടി. എഡിറ്റിംഗ് അയൂബ് ഖാന്‍. അനില്‍കുമാര്‍ പാതിരിപ്പള്ളി, മധു ആര്‍ ഗോപന്‍ എന്നിവരുടെ വരികള്‍ക്ക് വര്‍ക്കി സംഗീതം പകരുന്നു. പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ ഷിബു പന്തലക്കോട്. കല മഹേഷ് ശ്രീധര്‍. മേക്കപ്പ് സന്തോഷ് വെണ്‍പകല്‍. വസ്ത്രാലങ്കാരം ഇന്ദ്രന്‍സ് ജയന്‍. സ്റ്റില്‍സ്സ് സലീഷ് പെരിങ്ങോട്ടുക്കര. പരസ്യകല യെല്ലോടൂത്ത്. ചീഫ് അസോസിയേറ്റ് ഡയറക്ടര്‍ സജി സുകുമാരന്‍. ക്രീയേറ്റീവ് ഹെഡ് അനില്‍ പാതിരിപ്പള്ളി. പ്രൊഡക്ഷന്‍ ഡിസൈനര്‍ ചന്ദ്രന്‍ പനങ്ങോട്. വാര്‍ത്താ പ്രചരണം എ എസ് ദിനേശ്.

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്‍റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ചു നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona