ജീത്തു ജോസഫ് ആദ്യമായി സംവിധാനം ചെയ്യുന്ന ഹിന്ദി സിനിമയാണ് ദ ബോഡി. ചിത്രത്തിന്റെ ട്രെയിലര്‍ അണിയറപ്രവര്‍ത്തകര്‍ പുറത്തുവിട്ടു.

ത്രില്ലര്‍ ചിത്രമായിട്ടാണ് ദ ബോഡി സംവിധാനം ചെയ്‍തിരിക്കുന്നത്. കാണാതെ പോകുന്ന ഒരു മൃതദേഹത്തെ ചുറ്റിപ്പറ്റിയുള്ളതാണ് ചിത്രത്തിന്റെ പ്രമേയം. ഋഷി കപൂര്‍, ഇമ്രാൻ ഹാഷ്‍മി, ശോഭിത, വേദിക എന്നിവരാണ് ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളാകുന്നത്. അടുത്ത മാസം 13നാണ് റിലീസ്.