കെ എസ് ഹരിശങ്കര്‍ ആലപിച്ച കണ്ണില്‍ കാണും എന്ന റൊമാന്റിക് മ്യൂസിക് വീഡിയോയുടെ ടീസര്‍ പുറത്തുവിട്ടു. വിഷ്‍ണു നമ്പ്യാരും ശരണ്യയുമാണ് ഗാനരംഗത്ത് അഭിനയിച്ചിരിക്കുന്നത്.

രജത് രവീന്ദ്രൻ ആണ് രചനയും സംഗീതവും നിര്‍വഹിച്ചിരിക്കുന്നത്. അക്ഷയ് സത്യൻ ആണ് സംവിധാനം ചെയ്‍തിരിക്കുന്നത്. നവീൻ ശ്രീറാമാണ് ഛായാഗ്രാഹണം നിര്‍വഹിച്ചിരിക്കുന്നത്. കണ്ണൂര്‍ ഗവണ്‍മെന്റ് എഞ്ചിനീയറിംഗ് കോളെജ്, പയ്യന്നൂര്‍, തളിപ്പറമ്പ് എന്നിവിടങ്ങളാണ് പാട്ടിന്‍റെ പ്രധാന ലൊക്കേഷൻ. അരുണ്‍ അശോക് ആണ് ചീഫ് അസോസിയേറ്റ് ഡയറക്ടര്‍.