പൃഥ്വിരാജിനൊപ്പം ആസിഫ് അലിയും ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നു

പൃഥ്വിരാജിനെ നായകനാക്കി ഷാജി കൈലാസ് സംവിധാനം ചെയ്യുന്ന കാപ്പയുടെ ട്രെയ്‍ലര്‍ പുറത്തെത്തി. ജി ആര്‍ ഇന്ദുഗോപന്‍റെ പ്രശസ്ത നോവലായ ശംഖുമുഖിയെ ആസ്പദമാക്കി അദ്ദേഹം തന്നെ തിരക്കഥയൊരുക്കിയിരിക്കുന്ന ചിത്രം തലസ്ഥാന നഗരിയുടെ ഇരുണ്ട വശം പശ്ചാത്തലമാക്കുന്ന ഒന്നാണ്. രണ്ടര മിനിറ്റോളം ദൈര്‍ഘ്യമുള്ള ട്രെയ്‍ലര്‍ ആണ് പുറത്തെത്തിയിരിക്കുന്നത്. 

പൃഥ്വിരാജിനൊപ്പം ആസിഫ് അലിയും ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്ന ചിത്രത്തില്‍ അപര്‍ണ ബാലമുരളിയാണ് നായിക. കടുവയ്ക്കു ശേഷം ഷാജി കൈലാസും പൃഥ്വിരാജും ഒരുമിക്കുന്ന ചിത്രവുമാണ് ഇത്. തിരുവനന്തപുരത്തെ ലോക്കൽ ഗുണ്ടകളുടെ പശ്ചാത്തലത്തിലാണ് കാപ്പ കഥ പറയുന്നത്. ചിത്രത്തിലെ പൃഥ്വിരാജിന്റെ ലുക്കും കൊട്ടമധു എന്ന കഥാപാത്രവും ഇതിനോടകം തന്നെ സോഷ്യൽ മീഡിയകളിൽ ശ്രദ്ധ നേടിയിട്ടുണ്ട്. അന്ന ബെൻ, ദിലീഷ് പോത്തൻ, ജഗദീഷ്, നന്ദു എന്നിവര്‍ മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.

ALSO READ : 'പ്രതിദിനം 10,000 വച്ച് ബാലയ്ക്ക് നല്‍കിയത് 2 ലക്ഷം'; തെളിവുമായി ഉണ്ണി മുകുന്ദന്‍

ജിനു വി ഏബ്രഹാം, ഡോൾവിൻ കുര്യാക്കോസ്, ദിലീഷ് നായർ എന്നിവരുടെ പങ്കാളിത്തത്തിൽ ആരംഭിച്ച തിയറ്റര്‍ ഓഫ് ഡ്രീംസ്, സരിഗമ ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡ് എന്നീ ബാനറുകള്‍ ഫെഫ്ക റൈറ്റേഴ്സ് യൂണിയന്റെ സഹകരണത്തിൽ നിർമ്മിക്കുന്ന ചിത്രമാണ് കാപ്പ. സരിഗമയും തിയറ്റർ ഓഫ് ഡ്രീംസും ചേർന്നാണ് ചിത്രം തിയറ്ററുകളിൽ പ്രദർശനത്തിന് എത്തിക്കുന്നത്. ജോമോൻ ടി ജോൺ ആണ് ഛായാഗ്രഹണം. എഡിറ്റിംഗ് ഷമീർ മുഹമ്മദ്, പ്രൊഡക്ഷൻ കൺട്രോളർ സഞ്ജു ജെ, അസോസിയേറ്റ് ഡയറക്ടർ മനു സുധാകരൻ, കലാസംവിധാനം ദിലീപ് നാഥ്, വസ്ത്രാലങ്കാരം സമീറ സനീഷ്, മേക്കപ്പ് സജി കാട്ടാക്കട, സ്റ്റിൽസ് ഹരി തിരുമല, പി ആർ ഒ ശബരി. ഡിസംബര്‍ 22 ന് ചിത്രം തിയറ്ററുകളില്‍ എത്തും.

Kaapa - Official Trailer | Prithiviraj Sukumaran | Aparna Balamurali | Asif Ali | Shaji Kailas