ആനന്ദ് കൃഷ്ണരാജ് രചനയും സംവിധാനവും നിർവ്വഹിക്കുന്ന ചിത്രം

ആർജെ മഡോണ എന്ന ചിത്രത്തിന് ശേഷം സംവിധായകൻ ആനന്ദ് കൃഷ്ണരാജ് 'കാളരാത്രി' എന്ന പുതിയ ചിത്രവുമായി തിരിച്ചെത്തുന്നു. ആനന്ദ് തന്നെ രചനയും സംവിധാനവും നിർവ്വഹിക്കുന്ന 'കാളരാത്രി' ഗ്രേമോങ്ക് പിക്ചേഴ്സ് നിർമ്മിച്ച ഒരു ആക്ഷൻ പാക്ക്ഡ് ക്രൈം ത്രില്ലറാണ്. തമിഴ് ബ്ലോക്ക്ബസ്റ്റർ 'കൈതി'യുടെ കേരളത്തിലെ വിജയകരമായ വിതരണത്തിന് ശേഷമുള്ള കമ്പനിയുടെ ആദ്യത്തെ സ്വതന്ത്ര നിർമ്മാണ സംരംഭമാണിത്. ചിത്രത്തിൻ്റെ ടീസർ റിലീസ് ആയി. ഞെട്ടിക്കുന്ന ആക്ഷൻ രംഗങ്ങൾ ഉള്ള ടീസർ ഇതിനോടകം പ്രേക്ഷക ശ്രദ്ധയാകർഷിച്ചു. 

കഴിവുള്ള അഭിനേതാക്കളുടെയും സാങ്കേതിക വിദഗ്ധരുടെയും ഒരു പുതുമുഖ ക്രിയേറ്റീവ് സംഘത്തെ ഈ ചിത്രം അവതരിപ്പിക്കുന്നു. പുതുമുഖങ്ങളായ മരിയ അബീഷ്, അഡ്രിയൻ അബീഷ്, ആൻഡ്രിയ അബീഷ് എന്നിവർക്കൊപ്പം തമ്പു വിൽസൺ, അഭിമന്യു സജീവ്, ജോളി ആന്റണി, മരിയ സുമ എന്നിവരുൾപ്പെടെ കഴിവുള്ള കലാകാരന്മാരുടെ ശക്തമായ ഒരു സംഘവും ഈ ആവേശകരമായ ആക്ഷൻ എന്റർടെയ്‌നറിൽ അഭിനയിക്കുന്നു. കൗതുകകരമായ ഒരു തീമും അതിന് പിന്നിലൊരു ആവേശകരമായ ടീമും ഉള്ള കാളരാത്രി വേറിട്ടൊരു സിനിമാറ്റിക് അനുഭവം പ്രേക്ഷകർക്ക് നൽകുമെന്ന് സംവിധായകൻ പറയുന്നു. 

പോസ്റ്റ് പ്രൊഡക്ഷൻ പൂർത്തിയാക്കി ചിത്രം റിലീസിനായി ഒരുങ്ങുകയാണ്. ഡിഒപി ലിജിൻ എൽദോ എലിയാസ്, മ്യൂസിക് & ബിജിഎം: റിഷാദ് മുസ്തഫ, ലൈൻ പോഡ്യൂസർ: കണ്ണൻ സദാനന്ദൻ, ആർട്ട്: ഡാനി മുസിരിസ്, മേക്കപ്പ്: മഹേഷ് ബാലാജി, ആക്ഷൻ: റോബിൻ ടോം, കോസ്റ്റ്യൂംസ്: പ്രീതി സണ്ണി, കളറിസ്റ്റ്: അലക്സ് വർഗ്ഗീസ്, ചീഫ് അസോസിയേറ്റ് ഡയറക്ടർ: ഫ്രാൻസിസ് ജോസഫ് ജീര, വിഎഫ്എക്സ്: മനോജ് മോഹനൻ, പബ്ലിസിറ്റി ഡിസൈൻസ്: ഷിബിൻ സി ബാബു, മാർക്കറ്റിംഗ്: ബി സി ക്രിയേറ്റീവ്സ്, പിആർഒ: പി ശിവപ്രസാദ് എന്നിവരാണ് മറ്റ് അണിയറപ്രവർത്തകർ.

Kalaratri | Deadly Teaser | Greymonk Pictures | Anand Krishna Raj