വലിയ ക്യാൻവാസില്‍ ഒരു മലയാളം ഷോര്‍ട് ഫിലിം ഒരുങ്ങുന്നു. കാളി എന്ന ഹ്രസ്വ ചിത്രത്തിന്റെ ടീസര്‍ അണിയറപ്രവര്‍ത്തകര്‍ പുറത്തുവിട്ടു.

കാടിന്റെ പശ്ചാത്തലത്തിലാണ് ചിത്രം. തന്നെയും തന്റെ ഗ്രാമത്തെയും ബാധിക്കുന്ന ഒരു വലിയ വിപത്തിന് എതിരെ ഒരു പെണ്‍കുട്ടി നടത്തുന്ന പോരാട്ടമാണ് സിനിമയുടെ പ്രമേയം. ഗായത്രി സന്തോഷാണ് നായിക. ആക്ഷൻ  കൊറിയോഗ്രാഫര്‍ കൂടിയായ ജിതിൻ വക്കച്ചനാണ് സിനിമ സംവിധാനം ചെയ്യുന്നത്.   ബിലഹരി എസ് വാരിയരും ടോവിൻ ജെ സാമും ചേർന്നാണ് ചിത്രത്തിന്റെ രചന നിര്‍വഹിച്ചിരിക്കുന്നത്. ദേവൻ എം ടിയാണ് ഛായാഗ്രാഹകൻ. ശ്രീജേഷ് ശ്രീധരൻ എഡിറ്റിംഗ് നിര്‍വഹിക്കുന്നു. ചിത്രം അടുത്ത മാസമാണ് പ്രദര്‍ശനത്തിന് എത്തിക്കുക.