ദുല്‍ഖര്‍ സല്‍മാനെ നായകനാക്കി ദേസിംഗ് പെരിയസാമി സംവിധാനം ചെയ്യുന്ന തമിഴ് ചിത്രം 'കണ്ണും കണ്ണും കൊള്ളൈയടിത്താലി'ന്റെ പുതിയ ട്രെയ്‌ലര്‍ പുറത്തെത്തി. ദുല്‍ഖറിന്റെ കരിയറിലെ 25-ാം ചിത്രമാണ് ഇത്. പ്രണയത്തിന് പ്രാധാന്യമുള്ള, ത്രില്ലര്‍ സ്വഭാവമുള്ള ചിത്രമെന്നാണ് ട്രെയ്‌ലര്‍ നല്‍കുന്ന സൂചന. ഒന്നര മിനിറ്റോളം ദൈര്‍ഘ്യമുണ്ട് പുറത്തെത്തിയ വീഡിയോയ്ക്ക്.

ഒരു ഐടി പ്രൊഫഷണലിന്റെ വേഷത്തിലാണ് ദുല്‍ഖര്‍ എത്തുന്നത്. ദേസിംഗ് പെരിയസാമിയുടെ സംവിധായക അരങ്ങേറ്റവുമാണ് ചിത്രം. ഒരു റോഡ് മൂവി എന്ന രീതിയിലും പറയപ്പെടുന്ന സിനിമയുടെ ചിത്രീകരണം ചെന്നൈ, ഗോവ, ദില്ലി എന്നിവിടങ്ങളില്‍ ആയിരുന്നു. 

റിതു വര്‍മ്മ, രക്ഷന്‍, നിരഞ്ജനി അഹത്യന്‍ എന്നിവര്‍ക്കൊപ്പം സംവിധായകന്‍ ഗൗതം വസുദേവ് മേനോനും ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നു. കെ എം ഭാസ്‌കരനാണ് ഛായാഗ്രഹണം. മസാല കോഫിയും ഹര്‍ഷ വര്‍ധന്‍ രാമേശ്വറും ചേര്‍ന്നാണ് സംഗീതം പകര്‍ന്നിരിക്കുന്നത്. വയാകോം 18 സ്റ്റുഡിയോസും ആന്റോ ജോസഫ് ഫിലിം കമ്പനിയും ചേര്‍ന്നാണ് നിര്‍മ്മാണം. ഈ മാസം 28ന് തീയേറ്ററുകളിലെത്തും.