ബിടെക് എന്ന ചിത്രത്തിനു ശേഷം മൃദുല്‍ നായരും ആസിഫ് അലിയും ഒരുമിക്കുന്ന ചിത്രം

ആസിഫ് അലി, സണ്ണി വെയ്ൻ, വിനായകൻ, ദീപക് പറമ്പോല്‍, മാളവിക ശ്രീനാഥ്, ശ്രീരഞ്ജിനി നായർ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി മൃദുൽ നായർ കഥയെഴുതി സംവിധാനം ചെയ്യുന്ന കാസര്‍ഗോള്‍ഡിന്‍റെ ട്രെയ്‍ലര്‍ പുറത്തെത്തി. സ്വര്‍ണ്ണക്കടത്ത് പശ്ചാത്തലമാക്കുന്ന ചിത്രമാണിത്. നിരവധി ട്വിസ്റ്റുകളുള്ള, ആക്ഷന്‍ രംഗങ്ങള്‍ക്ക് പ്രാധാന്യമുള്ള സ്റ്റൈലിഷ് ചിത്രമായിരിക്കും ഇതെന്ന സൂചന നല്‍കുന്നതാണ് 2.25 മിനിറ്റ് ദൈര്‍ഘ്യമുള്ള ട്രെയ്‍ലര്‍. ബിടെക് എന്ന ചിത്രത്തിനു ശേഷം മൃദുല്‍ നായരും ആസിഫ് അലിയും ഒരുമിക്കുന്ന ചിത്രമാണിത്.

മുഖരി എന്റർടെയ്ന്‍‍മെന്‍റ്സും യൂഡ്‌ലീ ഫിലിംസുമായി സഹകരിച്ച് സരിഗമ നിർമിക്കുന്ന ചിത്രമാണ് കാസർഗോൾഡ്. സിദ്ദിഖ്, ധ്രുവൻ, അഭിറാം രാധാകൃഷ്ണൻ, പ്രശാന്ത് മുരളി, സമ്പത്ത് റാം, സാഗർ സൂര്യ, ജെയിംസ് ഏലിയ തുടങ്ങിയവരാണ് മറ്റ് പ്രമുഖ താരങ്ങൾ. കോ പ്രൊഡ്യൂസർ സഹിൽ ശർമ്മ. ജെബിൽ ജേക്കബ് ഛായാഗ്രഹണം നിർവ്വഹിക്കുന്നു. സജിമോൻ പ്രഭാകർ തിരക്കഥ, സംഭാഷണം എഴുതുന്നു. വൈശാഖ് സുഗുണൻ എഴുതിയ വരികൾക്ക് വിഷ്ണു വിജയ്, നിരഞ്ജ് സുരേഷ് എന്നിവർ സംഗീതം പകരുന്നു. എഡിറ്റർ മനോജ് കണ്ണോത്ത്, കല സജി ജോസഫ്, മേക്കപ്പ് ജിതേഷ് പൊയ്യ, വസ്ത്രാലങ്കാരം മഷര്‍ ഹംസ, സ്റ്റിൽസ് റിഷാദ് മുഹമ്മദ്, പ്രൊമോ സ്റ്റിൽസ് രജീഷ് രാമചന്ദ്രൻ, പരസ്യകല എസ് കെ ഡി ഡിസൈൻ ഫാക്ടറി, സൗണ്ട് ഡിസൈൻ രംഗനാഥ് രവി, ബിജിഎം വിഷ്ണു വിജയ്, ചീഫ് അസോസിയേറ്റ് ഡയറക്ടർ സുനിൽ കാര്യാട്ടുക്കര, പ്രൊഡക്ഷൻ കൺട്രോളർ വിനോഷ് കൈമൾ, പ്രണവ് മോഹൻ, ഡിസൈൻ യെല്ലോടൂത്‌സ്, പി ആർ ഒ ശബരി. സെപ്റ്റംബര്‍ 15 ന് ചിത്രം തിയറ്ററുകളില്‍ എത്തും.

ALSO READ : ഇത് ഒഫിഷ്യല്‍! 'ജവാന്‍' ആദ്യദിനം നേടിയ ആഗോള കളക്ഷന്‍ പുറത്തുവിട്ട് നിര്‍മ്മാതാക്കള്‍

Kasargold - Official Trailer | Asif Ali | Sunny Wayne | Mridul Nair | Vishnu Vijay | 15th Sept 2023