കീര്‍ത്തി സുരേഷ് പ്രധാന വേഷത്തില്‍ എത്തുന്ന ചിത്രമാണ് പെൻഗ്വിൻ. ചിത്രത്തിന്റെ ടീസര്‍ പുറത്തുവിട്ടു.

ഈശ്വര്‍ കാര്‍ത്തിക് ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. സൈക്കോളജിക്കല്‍ ത്രില്ലര്‍ ആയിട്ടാണ് ചിത്രം എത്തുന്നത്. തന്റെ കുഞ്ഞിനെ രക്ഷിക്കാനുള്ള ഒരമ്മയുടെ വികാരനിര്‍ഭരവും സാഹസികവുമായ യാത്രയുടെ കഥയാണ് ചിത്രം പറയുന്നത്. തമിഴ്, തെലുങ്ക്, മലയാളം ഭാഷകളില്‍ ചിത്രം റിലീസ് ചെയ്യുന്നുണ്ട്. സന്തോഷ് നാരായണൻ ആണ് സംഗീത സംവിധാനം നിര്‍വഹിക്കുന്നത്.ആമസോണ്‍ പ്രൈം വീഡിയോയില്‍ 19ന് ആണ് ചിത്രം റിലീസ് ചെയ്യുക.