ആസിഫ് അലി നായകനാവുന്ന പുതിയ ചിത്രം 'കെട്ട്യോളാണ് എന്റെ മാലാഖ'യുടെ പ്രൊമോ വീഡിയോ പുറത്തെത്തി. സ്ലീവാച്ചന്‍ എന്ന രസകരമായ കഥാപാത്രത്തെയാണ് ആസിഫ് അവതരിപ്പിക്കുന്നത്. നവാഗതനായ നിസാം ബഷീര്‍ സംവിധാനം ചെയ്യുന്ന ചിത്രം നിര്‍മ്മിക്കുന്നത് മാജിക് ഫ്രെയിംസിന്റെ ബാനറില്‍ ലിസ്റ്റിന്‍ സ്റ്റീഫന്‍, ജസ്റ്റിന്‍ സ്റ്റീഫന്‍, വിച്ചു ബാലമുരളി എന്നിവര്‍ ചേര്‍ന്നാണ്.

അജി പീറ്റര്‍ തങ്കമാണ് തിരക്കഥ ഒരുക്കിയിരിക്കുന്നത്. ഛായാഗ്രഹണം അഭിലാഷ് ശങ്കര്‍. എഡിറ്റിംഗ് നൗഫല്‍ അബ്ദുല്ല. സംഗീതം വില്യം ഫ്രാന്‍സിസ്.