ടൊവിനോ തോമസ് നായകനാവുന്ന പുതിയ ചിത്രമാണ് കിലോമീറ്റേര്‍സ് ആൻഡ് കിലോമീറ്റേര്‍സ്. കുഞ്ഞു ദൈവം എന്ന ചിത്രത്തിന് ശേഷം ജിയോ ബേബി സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ ടീസർ പുറത്തിറങ്ങി. അമേരിക്കൻ സ്വദേശി ഇന്ത്യ ജർവിസ് ചിത്രത്തിൽ നായികയാകുന്നു.

ടൊവിനോ നിർമ്മാണത്തിലേക്ക് കടക്കുന്ന ചിത്രം കൂടിയാണിത്. ടൊവിനോക്കൊപ്പം റംഷി അഹമ്മദ്, ആന്റോ ജോസഫ്, സിനു സിദ്ധാർഥ് എന്നിവർ ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്. സംവിധായകന്റേത് തന്നെയാണ് തിരക്കഥ. സിനു സിദ്ധാർഥ് ക്യാമറ ചലിപ്പിക്കുന്ന ചിത്രത്തിന്റെ സംഗീത സംവിധാനം സൂരജ് എസ്. കുറുപ്പ്.