യുവസംവിധായകനായ ആനന്ദ് മേനോൻ നീരജ് മാധവിനെ നായകനാക്കിആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രമാണ് ​ഗൗതമന്റെ രഥം. സയനോരയും നീരജ്  മാധവും ചേർന്ന് ആലപിച്ചിരിക്കുന്ന ഈ ചിത്രത്തിലെ ലിറിക്കൽ വീഡിയോ റിലീസ് ചെയ്തു. ബാം​ഗ് ബാം​ഗ് എന്ന് തുടങ്ങുന്ന ​ഗാനം റിലീസ് ചെയ്ത് മണിക്കൂറുകൾക്കകം നിരവധി പേരാണ് കണ്ടത്. സയനോര പാടുന്നതിന്റെ ദൃശ്യങ്ങളടങ്ങിയ ​ഗാനരം​ഗത്തിന് മികച്ച പ്രേക്ഷകപ്രതികരണമാണ് ലഭിക്കുന്നത്. ഈ ഗാനത്തിന്റെ റാപ്പ് എഴുതിയതും ആലപിച്ചതും നീരജ് മാധവ് തന്നെയാണ്. 

രഞ്ജി പണിക്കർ, ബേസിൽ ജോസഫ്, വത്സല മേനോൻ, ദേവി അജിത്, ബിജു സോപാനം, പ്രജോദ് കലാഭവൻ എന്നിവരും ചിത്രത്തിൽ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. പുണ്യ എലിസബത്ത് ആണ് ചിത്രത്തിൽ നീരജിന്റെ നായികയായെത്തുന്നത്. ‌ഇവർക്കൊപ്പം കൃഷ്‌ണേന്ദു, സ്വാദിഖ് റഹീം, നാദിയ തുടങ്ങിയ പുതുമുഖങ്ങളും അണിനിരക്കുന്നു. കിച്ചാപ്പൂസ് എന്റർടെയിൻമെന്റ്സിന്റെ ബാനറിൽ ഐ സി എൽ ഫിൻകോർപ് സി എം ഡി കെ.ജി.അനിൽകുമാർ ആണ് സിനിമയുടെ നിർമാണം. ചിത്രം ജനുവരി 31ന് തിയറ്ററുകളിലെത്തും.