'ധ്രുവങ്ങള്‍ പതിനാറ്' എന്ന ആദ്യചിത്രത്തിലൂടെ വന്‍ പ്രേക്ഷകപ്രീതി നേടിയ തമിഴ് സംവിധായകന്‍ കാര്‍ത്തിക് നരേന്റെ പുതിയ ചിത്രമാണ് 'മാഫിയ'. ചിത്രത്തിന്റെ പുതിയ ടീസര്‍ പുറത്തെത്തി.

മൂന്ന് വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷമാണ് കാര്‍ത്തിക് പുതിയ ചിത്രവുമായി എത്തുന്നത്. അരുണ്‍ വിജയ്‌യും പ്രസന്നയുമാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. രണ്ട് ഭാഗങ്ങളായാണ് ചിത്രം എത്തുക. ഗ്യാങ്സ്റ്റര്‍ ഡ്രാമ വിഭാഗത്തില്‍ പെടുന്ന ചിത്രമാണ് മാഫിയ.