വലിയ വിജയം നേടിയ 'ആര്‍എക്സ് 100' എന്ന അരങ്ങേറ്റ ചിത്രത്തിനു ശേഷം അജയ് ഭൂപതി സംവിധാനം ചെയ്യുന്ന ചിത്രം

സിദ്ധാര്‍ഥ് (Siddharth) ഒരിടവേളയ്ക്കു ശേഷം തെലുങ്കിലേക്ക് തിരിച്ചെത്തുന്ന ചിത്രമാണ് 'മഹാസമുദ്രം' (Maha Samudram). ഷര്‍വാനന്ദ് (Sharwanand) നായകനാവുന്ന ചിത്രത്തില്‍ ഏറെ പ്രാധാന്യമുള്ള കഥാപാത്രത്തെയാണ് സിദ്ധാര്‍ഥ് അവതരിപ്പിക്കുന്നത്. റൊമാന്‍റിക് ആക്ഷന്‍ ഡ്രാമ വിഭാഗത്തില്‍ പെടുന്ന ചിത്രമാണിത്. സിനിമയുടെ നേരത്തേ പുറത്തെത്തിയിരുന്നു. ഇപ്പോഴിതാ റിലീസ് തീയതി അടുക്കുന്നതിനോടനുബന്ധിച്ച് ഒരു റിലീസ് ട്രെയ്‍ലര്‍ (Release Trailer) പുറത്തുവിട്ടിരിക്കുകയാണ് അണിയറക്കാര്‍.

'സബ് ഇന്‍സ്‍പെക്ടര്‍ വിജയ്' എന്നാണ് ചിത്രത്തില്‍ സിദ്ധാര്‍ഥ് അവതരിപ്പിക്കുന്ന കഥാപാത്രത്തിന്‍റെ പേര്. വലിയ വിജയം നേടിയ 'ആര്‍എക്സ് 100' എന്ന അരങ്ങേറ്റ ചിത്രത്തിനു ശേഷം അജയ് ഭൂപതി സംവിധാനം ചെയ്യുന്ന ചിത്രം എന്നത് മഹാസമുദ്രത്തെക്കുറിച്ച് ടോളിവുഡിനുള്ള പ്രതീക്ഷ ഉയര്‍ത്തുന്ന ഘടകമാണ്. രാജ് തോട്ടയാണ് ഛായാഗ്രഹണം. എഡിറ്റിംഗ് പ്രവീണ്‍ കെ എല്‍, സംഭാഷണം സയീദ്, സംഗീതം ചൈതന്‍ ഭരദ്വാജ്, ഓഡിയോഗ്രഫി ദേവി കൃഷ്‍ണ കഡിയാല, പ്രൊഡക്ഷന്‍ ഡിസൈനര്‍ അവിനാശ് കൊല്ല, സംഘട്ടനം വെങ്കട്, മേക്കപ്പ് രംഗ, വസ്ത്രാലങ്കാരം ഷെയ്ഖ് ഖാദര്‍. എ കെ എന്‍റര്‍ടെയ്‍ന്‍‍മെന്‍റ്സിന്‍റെ ബാനറില്‍ രാമബ്രഹ്മം സുങ്കരയാണ് നിര്‍മ്മാണം. ഈ മാസം 14ന് തിയറ്ററുകളിലെത്തും.