Asianet News MalayalamAsianet News Malayalam

'ദി അണ്‍നോണ്‍ വാരിയര്‍'- ഉമ്മന്‍ ചാണ്ടിയുടെ രാഷ്ട്രീയ ജീവിതം അഞ്ച് ഭാഷകളില്‍ ഡോക്യുമെന്‍ററി: ടീസര്‍

ഗാന്ധിജയന്തി ദിനമായ ഒക്ടോബര്‍ രണ്ടിന് റിലീസ്

mammootty launched teaser of the unknown warrior documentary on oommen chandy
Author
Thiruvananthapuram, First Published Sep 17, 2021, 11:06 AM IST

ഉമ്മന്‍ ചാണ്ടിയുടെ നിയമസഭാ പ്രവേശനത്തിന്‍റെ സുവര്‍ണ്ണ ജൂബിലിയോടനുബന്ധിച്ച് ഡോക്യുമെന്‍ററി ഒരുങ്ങി. 'ദി അണ്‍നോണ്‍ വാരിയര്‍' എന്ന് പേരിട്ടിരിക്കുന്ന ഡോക്യുമെന്‍ററി മലയാളത്തിനു പുറമെ ഇംഗ്ലീഷ്, ഹിന്ദി, തമിഴ്, തെലുങ്ക് ഭാഷകളിലും എത്തും. ഗാന്ധിജയന്തി ദിനമായ ഒക്ടോബര്‍ രണ്ടിന് പുറത്തിറങ്ങാനിരിക്കുന്ന ഡോക്യുമെന്‍ററിയുടെ ടീസര്‍ സമൂഹമാധ്യമത്തിലൂടെ മമ്മൂട്ടിയാണ് പുറത്തിറക്കിയത്.

ഉമ്മന്‍ ചാണ്ടിയെക്കുറിച്ച് പൊതുജനത്തിന് അറിയുന്നതും അറിയാത്തതുമായ കാര്യങ്ങള്‍ കടന്നുവരുന്ന ഡോക്യുമെന്‍ററി സംവിധാനം ചെയ്‍തിരിക്കുന്നത് മക്ബൂല്‍ റഹ്മാന്‍ ആണ്. ഹുനൈസ്‍ മുഹമ്മദ്, ഫൈസല്‍ മുഹമ്മദ് എന്നിവര്‍ ചേര്‍ന്നാണ് നിര്‍മ്മാണം. നിബിന്‍ തോമസ്, അനന്തു ബിജു എന്നിവര്‍ ചേര്‍ന്നാണ് രചന നിര്‍വ്വഹിച്ചിരിക്കുന്നത്. ഛായാഗ്രഹണം അനീഷ് ലാല്‍ ആര്‍ എസ്. 13 മിനിറ്റ് ആണ് ഡോക്യുമെന്‍ററിയുടെ ദൈര്‍ഘ്യം. സംഗീത സംവിധാനം അശ്വിന്‍ ജോണ്‍സണ്‍. എഡിറ്റിംഗ് നസീം യൂനസ്. കലാസംവിധാനം ഏബല്‍ ഫിലിപ്പ് സ്‍കറിയ. എല്‍സ പ്രിയ ചെറിയാന്‍, ഷാന ജെസ്സന്‍, പ്രപഞ്ചന എസ് ബിജു എന്നിവരാണ് പ്രധാന വേഷങ്ങളില്‍ എത്തുന്നത്. 

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്‍റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ചു നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona

Follow Us:
Download App:
  • android
  • ios