Asianet News MalayalamAsianet News Malayalam

'ഡെവിള്‍സ് കിച്ചണി'ലേക്ക് സ്വാഗതം; ഞെട്ടിക്കാന്‍ 'മഞ്ഞുമ്മല്‍ ബോയ്‍സ്': ട്രെയ്‍ലര്‍

യഥാർഥ സംഭവത്തെ ആസ്‍പദമാക്കി ഒരുങ്ങുന്ന സർവൈവൽ ത്രില്ലര്‍

Manjummel Boys trailer Chidambaram soubin shahir sreenath bhasi nsn
Author
First Published Feb 8, 2024, 10:51 PM IST

ജാന്‍ എ മന്‍ എന്ന ചിത്രത്തിലൂടെ പ്രേക്ഷകശ്രദ്ധയും വലിയ വിജയവും നേടിയ സംവിധായകനാണ് ചിദംബരം. അതിനുശേഷം ഈ സംവിധായകന്‍റേതായി എത്തുന്ന ചിത്രമാണ് മഞ്ഞുമ്മല്‍ ബോയ്സ്. സൗബിൻ ഷാഹിർ, ശ്രീനാഥ് ഭാസി, ബാലു വർഗീസ്, ഗണപതി, ലാൽ ജൂനിയർ, ചന്തു സലിംകുമാർ, അഭിറാം രാധാകൃഷ്ണൻ, ദീപക് പറമ്പോൽ, ഖാലിദ് റഹ്‌മാൻ, അരുൺ കുര്യൻ, വിഷ്ണു രഘു തുടങ്ങിയവരാണ് ചിത്രത്തിലെ കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ചിത്രത്തിന്‍റെ ട്രെയ്‍ലര്‍ പുറത്തെത്തി. 

യഥാർഥ സംഭവത്തെ ആസ്പദമാക്കി ഒരുങ്ങുന്ന ‌ഒരു സർവൈവൽ ത്രില്ലറാണ് ചിത്രമെന്ന് നേരത്തെ റിപ്പോർട്ടുകൾ വന്നിരുന്നു. എന്നാൽ ഏതാണ് ആ സംഭവം എന്ന പ്രേക്ഷകരുടെ ആകാംക്ഷയ്ക്കുള്ള ഉത്തരവുമായിട്ടാണ് ട്രെയ്‍ലര്‍ എത്തിയിരിക്കുന്നത്. വാർത്തകളിൽ നിറഞ്ഞുനിന്ന 'ഡെവിൾസ് കിച്ചൻ' അഥവാ ഗുണാ കേവ്സ് ആണ് ചിത്രത്തിന്‍റെ പശ്ചാത്തലമാവുന്നത്.

മധ്യവേനവധിക്കാലത്ത് കേരളത്തിൽ നിന്നും സന്ദർശകർ ഒഴുകിയെത്തുന്ന ഒരു സ്ഥലമാണ് കൊടൈക്കനാൽ. കൊടൈക്കനാൽ ടൗണിന് പുറത്താണ് 'ഡെവിൾസ് കിച്ചൻ' എന്നറിയപ്പെടുന്ന 300 അടിയോളം താഴ്ച‌യുള്ള 'ഗുണാ കേവ്സ്' സ്ഥിതി ചെയ്യുന്നത്. ആ ടൂറിസ്റ്റ് സംഘത്തിന്റെ അപകടത്തിന് ശേഷം, അധികാരികൾ ഗുഹക്ക് ചുറ്റും സംരക്ഷണഭിത്തി കെട്ടിവെച്ചിട്ടുണ്ടെങ്കിലും പലരും അങ്ങോട്ടേക്ക് പോവാൻ ഭയപ്പെട്ടിരുന്നു. 1992-ൽ പുറത്തിറങ്ങിയ കമൽഹാസൻ ചിത്രം 'ഗുണ'യിലെ 'കണ്മണി അൻപോട് കാതലൻ' എന്ന ഗാനവും സിനിമയുമൊക്കെ പാതിയിലേറെയും ചിത്രീകരിച്ചിരിക്കുന്നത് 'ഡെവിൾസ് കിച്ചൻ' ഗുഹയിലാണ്. ഈ ഗുഹ സിനിമ പുറത്തിറങ്ങിയതിൽ പിന്നെയാണ് ഈ ഗുഹ 'ഗുണ ഗുഹ' എന്ന പേരിൽ അറിയപ്പെട്ടു തുടങ്ങിയത്.

അനൗൺസ്മെന്റ് വന്നത് മുതൽ പ്രേക്ഷകർ ആകാംക്ഷയോടെ കാത്തിരിക്കുന്ന സിനിമയാണ് 'മഞ്ഞുമ്മൽ ബോയ്സ്'. ബാബു ഷാഹിർ, സൗബിൻ ഷാഹിർ, ഷോൺ ആന്റണി എന്നിവർ ചേർന്ന് നിർമ്മിക്കുന്ന ചിത്രത്തിന്റെ പുറത്തുവിട്ട പോസ്റ്ററുകളെല്ലാം വലിയ സ്വീകാര്യത നേടിയിരുന്നു. പറവ ഫിലിംസും ശ്രീ ഗോകുലം മൂവിസും ചേർന്ന് പ്രേക്ഷകർക്ക് മുന്നിലെത്തിക്കുന്ന ചിത്രത്തിന്റെ ഓൾ ഇന്ത്യ ഡിസ്ട്രിബ്യൂഷൻ ശ്രീ ഗോകുലം മൂവിസിനു വേണ്ടി ഡ്രീം ബിഗ് ഫിലിംസാണ് നിർവഹിക്കുന്നത്. കേരളത്തിലും തമിഴ്‌നാട്ടിലുമായ് ചിത്രികരണം പൂർത്തിയാക്കിയ ചിത്രത്തിൽ നടൻ സലിം കുമാറിന്റെ മകൻ ചന്തു സുപ്രധാന വേഷം അവതരിപ്പിക്കുന്നുണ്ട്.

ഛായാഗ്രഹണം ഷൈജു ഖാലിദ്, ചിത്രസംയോജനം വിവേക് ഹർഷൻ, സംഗീതം സുഷിൻ ശ്യാം, പശ്ചാത്തലസംഗീതം സുഷിൻ ശ്യാം, സൗണ്ട് ഡിസൈൻ ഷിജിൻ ഹട്ടൻ, അഭിഷേക് നായർ, സൗണ്ട് മിക്സ് ഫസൽ എ ബക്കർ, ഷിജിൻ ഹട്ടൻ, പ്രൊഡക്ഷൻ കൺട്രോളർ ദീപക് പരമേശ്വരൻ, പ്രൊഡക്ഷൻ ഡിസൈനർ അജയൻ ചാലിശേരി, ചീഫ് അസോസിയേറ്റ് ഡയറക്ടർ ബിനു ബാലൻ, കാസ്റ്റിംഗ് ഡയറെക്ടർ ഗണപതി, വസ്ത്രാലങ്കാരം മഹ്സർ ഹംസ, മേക്കപ്പ് റോണക്സ് സേവ്യർ, ആക്ഷൻ വിക്രം ദഹിയ, സ്റ്റിൽസ് രോഹിത് കെ സുരേഷ്, പോസ്റ്റർ ഡിസൈൻ യെല്ലോ ടൂത്ത്, വിതരണം ശ്രീ ഗോകുലം മൂവീസ് ത്രൂ ഡ്രീം ബിഗ് ഫിലിംസ്, പിആർ & മാർക്കറ്റിംഗ് വൈശാഖ് വടക്കേവീട്, ജിനു അനിൽകുമാർ.

ALSO READ : യുകെ അഡ്വാന്‍സ് ബുക്കിംഗില്‍ മികച്ച തുടക്കവുമായി 'ഭ്രമയുഗം'; ഒറ്റ ദിവസം കൊണ്ട് നേടിയ തുക

Follow Us:
Download App:
  • android
  • ios