പ്രിയദർശന്റെ സംവിധാനത്തിൽ‌ ആന്റണി പെരുമ്പാവൂർ നിർമ്മിക്കുന്ന ബി​ഗ് ബജറ്റ് സിനിമ കുഞ്ഞാലി മരക്കാർ അറബിക്കടലിന്റെ സിംഹം ടീസറെത്തി. ആരാധകർ ആകാക്ഷയോടെ കാത്തിരിക്കുന്ന ചിത്രം മാർച്ച് 26നാണ് തിയേറ്ററുകളിലെത്തുന്നത്. മഞ്ജുവാര്യർ നായികയായി എത്തുന്ന ചിത്രത്തിൽ വമ്പൻ താരനിരയാണ് അണി നിരക്കുന്നത്. ചിത്രത്തിന്റെ പുതിയ ടീസറിൽ മോഹന്‍ലാല്‍, അര്‍ജുന്‍ എന്നിവര്‍ക്കൊപ്പം  മഞ്ജു വാര്യര്‍, കീര്‍ത്തി സുരേഷ് എന്നിവരേയും കാണാം.

ആന്റണി പെരുമ്പാവൂറിന്റെ കഥാപാത്രത്തിലൂടെയാണ് ട്രെയിലര്‍ തുടങ്ങുന്നത്. ഒന്നര മിനിറ്റ് ദൈര്‍ഘ്യം വരുന്ന ട്രെയിലറില്‍ ബ്രിട്ടീഷുകാര്‍ക്ക് എതിരെയുള്ള പോരാട്ടമാണ് കാണിക്കുന്നത്. ചിത്രത്തിലെ പ്രധാനകഥാപാത്രങ്ങളെല്ലാം മിന്നിമറയുന്നുണ്ട്. പ്രണവ് മോഹന്‍ലാല്‍, പ്രഭു, അര്‍ജുന്‍, ഫാസില്‍, സുനില്‍ ഷെട്ടി, മഞ്ജു വാര്യര്‍, കീര്‍ത്തി സുരേഷ്, കല്യാണി പ്രിയദര്‍ശന്‍, നെടുമുടി വേണു, മുകേഷ്, സിദ്ദിഖ്, രഞ്ജി പണിക്കര്‍, ഹരീഷ് പേരടി തുടങ്ങിയ വമ്പന്‍ താരനിരയാണ് ചിത്രത്തിലുള്ളത്.

അഞ്ച് ഭാഷയിലായി പുറത്തിറങ്ങുന്ന ചിത്രം അമ്പതിലേറെ രാജ്യത്തെ 5000 സ്‌ക്രീനുകളിലാണ് പ്രദര്‍ശനത്തിനെത്തുന്നത്. കേരളത്തിലെ 90 ശതമാനം തിയേറ്ററുകളിലും മരയ്ക്കാര്‍ പ്രദര്‍ശനത്തിന് എത്തുമെന്നാണ് റിപ്പോര്‍ട്ടുകള്‍. ഇതിനോടകം തന്നെ അഞ്ഞൂറോളം സ്‌ക്രീനുകള്‍ കേരളത്തില്‍ ചാര്‍ട്ട് ചെയ്ത് കഴിഞ്ഞെന്നാണ് വിവരം. അഞ്ചു ഭാഷകളില്‍ ആയി അമ്പതില്‍ അധികം രാജ്യങ്ങളില്‍ റിലീസ് ചെയ്യുന്ന ആദ്യ മലയാള ചിത്രവും കൂടിയാവും മരക്കാര്‍.