ഉണ്ണി മുകുന്ദന്‍ ഫിലിംസിന്‍റെ ആദ്യ ചിത്രം

ഉണ്ണി മുകുന്ദന്‍റെ (Unni Mukundan) കരിയറില്‍ ഏറെ പ്രത്യേകതകളുള്ള ചിത്രമാണ് മേപ്പടിയാന്‍ (Meppadiyan). സ്വന്തം നിര്‍മ്മാണക്കമ്പനിയുടെ ആദ്യ ചിത്രം എന്നതിനൊപ്പം ആക്ഷന്‍ ഹീറോ പരിവേഷത്തില്‍ നിന്ന് വിട്ടുമാറി, കുടുംബനായകനായി ഉണ്ണി എത്തിയ ചിത്രവുമാണിത്. കരിയറിലെ ഏറ്റവും വലിയ സോളോ ഹിറ്റ് എന്ന് ഉണ്ണി മുകുന്ദന്‍ തന്നെ വിശേഷിപ്പിച്ചിരിക്കുന്ന ചിത്രത്തിന്‍റെ സക്സസ് ടീസര്‍ പുറത്തുവിട്ടിരിക്കുകയാണ് അണിയറക്കാര്‍. 58 സെക്കന്‍ഡ് ദൈര്‍ഘ്യമുള്ള ടീസറില്‍ ചിത്രത്തിലെ നായകന്‍ കടന്നുപോകുന്ന സംഘര്‍ഷങ്ങളുടെ സൂചനകളുണ്ട്.

നവാഗതനായ വിഷ്‍ണു മോഹന്‍ രചനയും സംവിധാനവും നിര്‍വ്വഹിച്ചിരിക്കുന്ന ചിത്രത്തില്‍ അഞ്ജു കുര്യന്‍ ആണ് നായിക. സൈജു കുറുപ്പ്, അജു വര്‍ഗീസ്, ഇന്ദ്രന്‍സ്, കോട്ടയം രമേശ്, നിഷ സാരംഗ്, ശങ്കര്‍ രാമകൃഷ്‍ണന്‍, കലാഭവന്‍ ഷാജോണ്‍, അപര്‍ണ്ണ ജനാര്‍ദ്ദനന്‍, ജോര്‍ഡി പൂഞ്ഞാര്‍, കുണ്ടറ ജോണി, മേജര്‍ രവി, ശ്രീജിത്ത് രവി, പൗളി വില്‍സണ്‍, കൃഷ്‍ണ പ്രദാസ്, മനോഹരി അമ്മ എന്നിവര്‍ മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നു. നീല്‍ ഡി കുഞ്ഞയാണ് ഛായാഗ്രഹണം. എഡിറ്റിംഗ് ഷമീര്‍ മുഹമ്മദ്, സംഗീതം രാഹുല്‍ സുബ്രഹ്മണ്യന്‍.