Asianet News MalayalamAsianet News Malayalam

നിത്യഹരിത നായകന്റെ ഓർമയ്ക്ക്..; പ്രേംനസീർ സ്മാരക സമുച്ചയത്തിന് നാളെ ശിലയിടും

നാല് കോടി രൂപയാണ് പദ്ധതിയുടെ ചെലവ്. 

monument for prem nazir in thiruvananthapuram in tomorrow
Author
Thiruvananthapuram, First Published Oct 25, 2020, 10:32 PM IST

ലയാളത്തിന്‍റെ നിത്യഹരിതനായകന്‍ പ്രേംനസീറിനായി ജന്മനാട്ടിൽ സ്‍മാരകമുയരുന്നു. അതുല്യ കലാകാരന്റെ സ്മരണയ്ക്കായി സ്മാരകം വേണമെന്ന മലയാളികളുടെ അഭിലാഷമാണ് നാളെ ശിലപാകിക്കൊണ്ട് മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിക്കുന്നതോടെ പൂവണിയുന്നത്.

പ്രേംനസീറിന്റെ ജന്മനാടായ ചിറയിൻകീഴിൽ നിർമിക്കുന്ന സാംസ്കാരിക സമുച്ചയത്തിന്റെ നിർമാണോദ്ഘാടനം മുഖ്യമന്ത്രി നിർവഹിക്കും. ചിറയിൻകീഴ് ശാർക്കര ദേവീക്ഷേത്രത്തിനു സമീപമാണ് വെള്ളിത്തിരയിലെ നിത്യഹരിത നായകന്റെ പേരിൽ സാംസ്കാരിക സമുച്ചയം ഒരുങ്ങുന്നത്. 

Read More: മലയാളത്തിന്‍റെ നിത്യഹരിതനായകന് ജന്മനാട്ടിൽ സ്‍മാരകം ഉയരുന്നു

15000 ചതുരശ്ര അടി വിസ്തീർണത്തിൽ മിനി തിയേറ്റർ ഉൾപ്പെടെ അത്യാധുനിക സൗകര്യങ്ങളോടു കൂടിയ സ്മാരകമാണ് നിർമ്മിക്കുന്നത്. മൂന്ന് നിലകളിലായി നിർമിക്കുന്ന കെട്ടിടത്തിൽ മ്യൂസിയം, ഓപ്പൺ എയർ തീയേറ്റർ, സ്റ്റേജ്, ലൈബ്രറി, കഫെറ്റീരിയ, ബോർഡ്‌ റൂമുകൾ എന്നിവ ഉണ്ടായിരിക്കും. ആവശ്യത്തിന് പാർക്കിംഗ് സൗകര്യവുമുണ്ടായിരിക്കും. 4 കോടി രൂപയാണ് പദ്ധതിയുടെ ചെലവ്. 

മലയാള സിനിമ കണ്ട എക്കാലത്തേയും മികച്ച കലാകാരന്മാരിൽ ഒരാളായ പ്രേം നസീറിന് ജന്മനാടായ ചിറയിൻകീഴിൽ സ്മാരകമൊരുങ്ങുന്നു. 15000...

Posted by Pinarayi Vijayan on Sunday, 25 October 2020
Follow Us:
Download App:
  • android
  • ios