നെറ്റ്ഫ്ളിക്സ് ഇന്ത്യ നിര്‍മ്മിക്കുന്ന ഹിന്ദി ചിത്രം 'മിസിസ് സീരിയല്‍ കില്ലറി'ന്‍റെ ട്രെയ്‍ലര്‍ പുറത്തെത്തി. ജാക്വലിന്‍ ഫെര്‍ണാണ്ടസും മനോജ് ബാജ്പേയിയും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ചിത്രം പേര് സൂചിപ്പിക്കുന്നതുപോലെ ഒരു ക്രൈം ത്രില്ലര്‍ ആണെന്ന് നിര്‍മ്മാതാക്കള്‍ പറയുന്നു. പരമ്പര കൊലയാളിയെന്ന് ആരോപിക്കപ്പെടുന്ന നിരപരാധിയായ ഒരു ഡോക്ടറുടെ നിരപരാധിത്വം തെളിയിക്കാന്‍ അയാളുടെ ഭാര്യ നടത്തുന്ന ക്രൈം ആണ് ചിത്രത്തിന്‍റെ വിഷയം.

സോന മുഖര്‍ജി എന്നാണ് ജാക്വലിന്‍ അവതരിപ്പിക്കുന്ന കഥാപാത്രത്തിന്‍റെ പേര്. ഡോ. മൃത്യുഞ്ജോയ് മുഖര്‍ജി ആണ് മനോജ് ബാജ്പേയി. മനോജ് ആദ്യമാണ് ഒരു നെറ്റ്ഫ്ളിക്സ് പ്രോജക്ടില്‍ അഭിനയിക്കുന്നത്. മോഹിത് റെയ്‍ന, പുതുമുഖം സെയ്‍ന്‍ മേരി ഖാന്‍ തുടങ്ങിയവരും അഭിനയിക്കുന്നു. ഒന്നേമുക്കാല്‍ മിനിറ്റ് ദൈര്‍ഘ്യമുള്ള ട്രെയ്‍ലര്‍ പ്രതീക്ഷയുണര്‍ത്തുന്നതാണ്. ചിത്രത്തിന്‍റെ സ്ട്രീമിംഗ് നെറ്റ്ഫ്ളിക്സില്‍ മെയ് ഒന്നിന്.