കാര്‍ത്തിക് സ്വാമിനാഥനാണ് സംവിധാനം

വിജയ് സേതുപതിയുടെ (Vijay Sethupathi) മകള്‍ ശ്രീജ വിജയ് സേതുപതി (Sreeja Vijay Sethupathi) പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്ന 'മുഗിഴ്' (Mughizh) എന്ന ചിത്രത്തിന്‍റെ ടീസര്‍ പുറത്തെത്തി. വിജയ് സേതുപതി പ്രൊഡക്ഷന്‍സ് നിര്‍മ്മിച്ചിരിക്കുന്ന ചിത്രത്തില്‍ വിജയ് സേതുപതിയും റെജിന കസാന്‍ഡ്രയും അഭിനയിക്കുന്നുണ്ട്, ഒപ്പം സ്‍കൂബി എന്ന നായക്കുട്ടിയും. 62 മിനിറ്റ് മാത്രം ദൈര്‍ഘ്യമുള്ള ചിത്രം തിയറ്റര്‍ റിലീസ് ആണ്. ഈ മാസം 8ന് തിയറ്ററുകളില്‍ എത്തും.

കാര്‍ത്തിക് സ്വാമിനാഥനാണ് സംവിധാനം. ഛായാഗ്രഹണം സത്യ പൊന്മാര്‍. എഡിറ്റിംഗ് ആര്‍ ഗോവിന്ദരാജ്. സംഗീതം രേവ, വരികള്‍ ബാലാജി തരണീതരന്‍, സ്റ്റില്‍സ് ഷണ്‍മുഖ സുന്ദരം, ഓഡിയോഗ്രഫി എ എസ് ലക്ഷ്‍മിനാരായണന്‍, എക്സിക്യൂട്ടീവ് പ്രൊഡ്യൂസര്‍ ആര്‍തി ശിവകുമാര്‍. പബ്ലിസിറ്റി ഡിസൈന്‍ ഹരിഗോപി, വിഎഫ്എക്സ് ശകുന്‍ ഫിലിംസ്, വസ്ത്രാലങ്കാരം ദിവ്യ നിരഞ്ജന്‍, പിആര്‍ഒ യുവരാജ്, ഓഡിയോ ലേബല്‍ തിങ്ക് മ്യൂസിക്. 

ഡിസ്‍നി പ്ലസ് ഹോട്ട്സ്റ്റാറിലൂടെ ഡയറക്റ്റ് ഒടിടി റിലീസ് ആയി എത്തിയ അനബെല്‍ സേതുപതിയാണ് വിജയ് സേതുപതിയുടെ അവസാന റിലീസ്. നവാഗതനായ ദീപക് സുന്ദര്‍രാജന്‍ സംവിധാനം ചെയ്‍ത ഹൊറര്‍ കോമഡി ചിത്രത്തില്‍ തപ്‍സി പന്നുവായിരുന്നു നായിക. 

YouTube video player