തലസ്ഥാന നഗരിയുടെ പശ്ചാത്തലത്തിൽ കഥ പറയുന്ന ചിത്രം

കപ്പേളക്ക് ശേഷം മുഹമ്മദ് മുസ്തഫ സംവിധാനം ചെയ്യുന്ന മുറയുടെ ടീസർ അണിയറപ്രവർത്തകർ റിലീസ് ചെയ്തു. തലസ്ഥാന നഗരിയുടെ പശ്ചാത്തലത്തിൽ കഥ പറയുന്ന ചിത്രത്തിന്റെ ടീസർ ആക്ഷൻ രംഗങ്ങളാൽ സമ്പന്നമാണ്. കപ്പേളക്ക് കിട്ടിയ പ്രേക്ഷക പ്രശംസയും അംഗീകാരങ്ങൾക്കും ശേഷം മുസ്തഫ ഒരുക്കുന്ന മുറ ഒരു വിഷ്വല്‍ ട്രീറ്റ് ആണെന്ന് ടീസർ സൂചിപ്പിക്കുന്നു. സുരാജ് വെഞ്ഞാറമൂട്, ഹൃദു ഹറൂൺ, മാല പാർവതി, കനി കുസൃതി, കണ്ണൻ നായർ, ജോബിൻ ദാസ്, അനുജിത് കണ്ണൻ, യെദു കൃഷ്ണ, വിഘ്‌നേശ്വർ സുരേഷ്, കൃഷ് ഹസൻ, സിബി ജോസഫ് എന്നിവരാണ് മുറയിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. മുറയുടെ രചന നിർവഹിക്കുന്നത് ഉപ്പും മുളകും ഫെയിം സുരേഷ് ബാബുവാണ്.

കാന്‍ ഫിലിം ഫെസ്റ്റിവലിൽ അംഗീകാരം നേടിയ ഓൾ വീ ഇമാജിൻ ആസ് ലൈറ്റ്, ബ്രിന്ദാ മാസ്റ്റർ ഒരുക്കിയ തഗ്സ്, സന്തോഷ് ശിവൻ സംവിധാനം ചെയ്ത മുംബൈക്കർ, ആമസോൺ പ്രൈമിൽ ഹിറ്റായ ക്രാഷ് കോഴ്സ് സീരീസ് എന്നിവയിലെ മികച്ച പ്രകടനങ്ങൾക്കു ശേഷം മലയാളി കൂടിയായ ഹൃദു ഹറൂൺ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്ന ചിത്രമാണ് മുറ.

മുറയുടെ അണിയറപ്രവർത്തകർ ഇവരാണ്. നിർമ്മാണം : റിയാ ഷിബു, എച്ച് ആർ പിക്ചേഴ്സ്, എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ: റോണി സക്കറിയ, ഛായാഗ്രഹണം : ഫാസിൽ നാസർ, എഡിറ്റിംഗ് : ചമൻ ചാക്കോ, സംഗീത സംവിധാനം : ക്രിസ്റ്റി ജോബി, കലാസംവിധാനം : ശ്രീനു കല്ലേലിൽ , മേക്കപ്പ് : റോണെക്സ് സേവ്യർ, വസ്ത്രാലങ്കാരം : നിസാർ റഹ്മത്ത്, ആക്ഷൻ : പി.സി. സ്റ്റണ്ടസ്, പ്രൊഡക്ഷൻ കൺട്രോളർ : ജിത്ത് പിരപ്പൻകോട് എന്നിവരാണ്. പി ആർ ഒ പ്രതീഷ് ശേഖർ.

ALSO READ : 'അമ്മയിലെ കൂട്ടരാജി അംഗീകരിക്കാനാവില്ല'; കാരണം വ്യക്തമാക്കി അനൂപ് ചന്ദ്രന്‍

Mura - Teaser | Suraj Venjaramoodu | Hridhu Haroon | Muhammed Musthafa | Riya Shibu | HR Pictures